ഹൈറിച്ച് തട്ടിപ്പ് കേസ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ തൃശൂര്‍ ജില്ലാ കളക്ടറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ തൃശൂര്‍ ജില്ലാ കളക്ടറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങള്‍ക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ജപ്തി നടപടി പൂര്‍ത്തിയാക്കി 60 ദിവസത്തിനുള്ളില്‍ അംഗീകാരം നേടണമെന്നാണ് നിയമം.

ALSO READ:സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന സർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഇതിന് ശേഷം 70 ദിവസം കൂടി കഴിഞ്ഞതിന് ശേഷമാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അംഗീകാരം തേടിയത്. ഇത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. പുതിയ ജപ്തി നടപടി ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് വിലക്കില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

ALSO READ:ബ്രസീലില്‍ നടക്കുന്ന പ്രാദേശിക സര്‍ക്കാരുകളുടെ ലോക സമ്മേളനത്തില്‍ കൊച്ചി മേയര്‍ എം അനില്‍കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News