വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും കുതിച്ചുയർന്ന് സ്വർണവില

gold rate

ഒരിടവേളക്ക് ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണവില. 560 രൂപയായിരുന്നു പവന് ഉയർന്നത്. ഇതിനുപിന്നാലെ തന്നെ ഇന്ന് 400 രൂപ കൂടി വർധനവുണ്ടായി. 56,920 രൂപയാണ് നിലവിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അതേസമയം, ഒരു ഗ്രാമിന് 50 രൂപ കൂടി 7115 ആയി.

ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വർണവിലയിൽ വലിയ കുതിച്ചുകയറ്റമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഒരാഴ്ച പിന്നിട്ടതോടെ സ്വർണവിലയിൽ താഴ്ചയുണ്ടായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളിൽ പ്രതിഫലിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് ജയിച്ചതിനു പിന്നാലെ സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും വിലയിൽ ഏറ്റമുണ്ടായി തുടങ്ങിയത്.

യുഎസ് ഫെഡ് പലിശ കുറക്കുമ്പോൾ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കിൽ മാറ്റമുണ്ടാവുകയും, കുറയുകയും ചെയ്യും. ഡോളറും ദുര്‍ബലമാകും.

ഇതാണ് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കുന്ന ഘടകം. ഇതോടൊപ്പം സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News