സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് മലയോര ഹൈവേ നിര്‍മ്മാണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നല്‍കിയ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവേ നിര്‍മ്മാണ പ്രവൃത്തികള്‍ കൂടുതല്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. മലയോര ഹൈവേ നിര്‍മ്മാണം ഏറ്റവും മികച്ച നിലയില്‍ പുരോഗമിക്കുന്ന ജില്ലയാണ് കാസര്‍ഗോഡ്. കാസര്‍ഗോഡ് ജില്ലയില്‍ നന്ദാരപ്പടവ്-ചേവാര്‍ റീച്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കോളിച്ചാല്‍-എടപ്പറമ്പ് റീച്ചില്‍ 21 കി.മീ പ്രവൃത്തി പൂര്‍ത്തിയായി. കോളിച്ചാല്‍-ചെറുപുഴ, ചേവാര്‍-എടപ്പറമ്പ് റീച്ചുകളില്‍ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഈ രണ്ട് റീച്ചുകളും പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
കോളിച്ചാല്‍-എടപ്പറമ്പ് റീച്ചില്‍ വനഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ഇനി നിര്‍മ്മാണം ആരംഭിക്കാനുള്ളത്. ഇവിടെ വനഭൂമിക്ക് പകരം ഭൂമി ലഭ്യമാക്കേണ്ടിയിരുന്നു.അതിനുള്ള ശ്രമങ്ങള്‍ വളരെ വേഗതയില്‍ നടന്നുവരികയും ചെയ്തു. എന്നാല്‍ ആ ഭൂമി ലഭ്യമാകാത്ത സാഹചര്യമുണ്ടായി. നിലവില്‍ പകരം ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി കൈമാറുന്നതിനുള്ള സ്‌കെച്ച് തയ്യാറാക്കി വരുന്നു. സമയബന്ധിതമായി സ്‌കെച്ച് തയ്യാറാക്കി ഭൂമി കൈമാറ്റ നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചിരിക്കുന്നത്.
ബഹു.എം.എല്‍.എ ഉന്നയിച്ച കാവുങ്കല്‍ പാലം,അനുബന്ധ അപ്രോച്ച് റോഡ് എന്നിവയുടെ അലൈന്‍മെന്റിന് അന്തിമരൂപം നല്‍കിയിട്ടുണ്ട്. ഇവിടെ സ്ഥലം ഫ്രീസറണ്ടറായി ലഭിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പള്ളാഞ്ചി പാലത്തിന്റെ DPR വനഭൂമി കണ്ടെത്തിയശേഷം സമര്‍പ്പിക്കാനാണ് കിഫ്ബി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 793.68 കി.മീ റോഡാണ് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. ഇതില്‍ 488.63 കി.മീ റോഡ് നിര്‍മ്മാണം സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ ചെയ്തിട്ടുണ്ട്. 297.595 കി.മീ പ്രവൃത്തി പുരോഗമിക്കുന്നു. 149.175 കി.മീ റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതിനുപുറമെ 305.05 കി.മീറ്ററിന് സാമ്പത്തികാനുമതി ലഭിച്ചിട്ടുമുണ്ട്. ഇതില്‍ സാങ്കേതികാനുമതിക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
ALSO READ:നീറ്റ് പരീക്ഷ വിവാദം; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസയച്ച് സുപ്രീം കോടതി
മലയോര ഹൈവേ പ്രവൃത്തികള്‍ക്കായി ഇതുവരെ 3505 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. ഇതില്‍ 1288 കോടി രൂപ പ്രവൃത്തികള്‍ക്കായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം,ഇടുക്കി, മലപ്പുറം, കോഴിക്കോട്,കാസര്‍ഗോഡ് ജില്ലകളിലെ കൂടുതല്‍ റീച്ചുകളില്‍ ഈ വര്‍ഷം മലയോരഹൈവേ പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തി സംബന്ധിച്ച കൃത്യമായ പരിശോധനയും അവലോകന യോഗങ്ങളും ചേര്‍ന്ന് ഓരോ റീച്ചിലെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടാണ് മുന്നോട്ടു പോകുന്നത്. കാസര്‍ഗോഡ് ജില്ലയിലെ മലയോരഹൈവേ പ്രവൃത്തി പൂര്‍ത്തിയാക്കാനും യോജിച്ച ഇടപെടല്‍ തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here