ഹിമാചൽ മിന്നൽ പ്രളയം; മരണം 71 ആയി

ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുന്നു. ഹിമാചലിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. 13 ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഹിമാചൽ പ്രദേശിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 6 വീടുകൾ തകർന്ന് ഒരാൾ മരിച്ചു. നാല് ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 11 ആയി. അതേ സമയം ദില്ലിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. വരുന്ന നാല് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Also Read: ‘മുന്നിൽ കത്തിക്കരിഞ്ഞ് കിടക്കുന്ന ലോറി, പുറകിൽ വെയിൽ’, സിഗാർ കത്തിക്കുന്ന ലാലേട്ടനെ കണ്ട് റോഡിൽ നിന്ന് ഒച്ചയുണ്ടാക്കാൻ തോന്നി: അനീഷ് ഉപാസന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration