ഹിമാചലിൽ കോൺഗ്രസ് അട്ടിമറി ഭീഷണിയിൽ തുടരവേ മോദി സ്തുതിയുമായി പിസിസി പ്രസിഡന്റ്

ഹിമാചലിൽ കോൺഗ്രസ്‌ അട്ടിമറി ഭീഷണിയിൽ തുടരവെ മോദി സ്‌തുതിയുമായി പിസിസി പ്രസിഡന്റ്‌ പ്രതിഭാ സിങ്‌. പ്രതിസന്ധി അവസാനിച്ചുവെന്ന്‌ കേന്ദ്രനിരീക്ഷകൻ ഡി കെ ശിവകുമാർ അവകാശപ്പെട്ടതിന്‌ പിന്നാലെയാണ്‌ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിഭ പുകഴ്‌ത്തിയത്‌. ബിജെപിയുടെ പ്രവർത്തനം കോൺഗ്രസിനേക്കാൾ മികച്ചതാണെന്നും മോദിയുടെ നിർദേശപ്രകാരം ബിജെപി ഒരുപാട്‌ കാര്യങ്ങൾ ചെയ്യുമെന്നും പ്രതിഭാ സിങ്‌ പറഞ്ഞു.

Also Read: ഓസ്‌ട്രേലിയയില്‍ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് മികച്ച അവസരമൊരുങ്ങുന്നു

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക്‌ വോട്ടുചെയ്‌ത ആറ്‌ കോൺഗ്രസ്‌ എംഎൽഎമാരുമായി പ്രതിഭാ സിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ്‌ വെള്ളിയാഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രതിഭയും വിക്രമാദിത്യയും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്‌. രാജ്യസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ വിക്രമാദിത്യ സിങ്‌ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. രാജി സ്വീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ്‌ സുഖു അറിയിച്ചെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്‌ വിക്രമാദിത്യ.

Also Read: ‘പൊതുജനം തിരിച്ചറിയണം’, തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ കൊലപാതകമാക്കാൻ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News