ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ബിജെപി; അയോഗ്യരായ എംഎല്‍എമാര്‍ ബിജെപിയില്‍

ഹിമാചലില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കവുമായി ബിജെപി. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ക്ക് പിന്നാലെ സ്പീക്കര്‍ അയോഗ്യരാക്കിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പിന് ശേഷം ഉത്തരേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കരുക്കള്‍ നീക്കുകയാണ് ബിജെപി.

ALSO READ:  രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധം: മന്ത്രി പി രാജീവ്

ഹിമാചലില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിനിധീകരിക്കുന്ന ആറ് മണ്ഡലങ്ങളില്‍ ജൂണ്‍ ഒന്നിനാണ് ഉപതെരഞ്ഞെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാര്‍ മറുകണ്ടം ചാടിയതും കോണ്‍ഗ്രസിനുളളിലെ ഭിന്നതയും ഉത്തരേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് മറുകണ്ടം ചാടിയ ആറ് എംഎല്‍എമാരും ബിജെപി അംഗത്വം സ്വീകരിച്ചത്. അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയിലേക്ക് മുന്‍ എംഎല്‍എമാരെ സ്വീകരിച്ചത്. 68 നിയമസഭാ സീറ്റുളള ഹിമാചലില്‍ കോണ്‍ഗ്രസിന്റെ അംഗബലം നിലവില്‍ 40ല്‍ നിന്ന് 34 ആയി കുറഞ്ഞു. കോണ്‍ഗ്രസിനെ പിന്തുണച്ച മൂന്ന് സ്വതന്ത്രന്മാരും ബിജെപിയില്‍ ചേക്കേറി.

ALSO READ:  ബിജെപിയുടെ കണ്ണിലെ കരടായ ആം ആദ്മി പാര്‍ട്ടി; മനസിലാക്കാന്‍ കാര്യങ്ങള്‍ ഇനിയുമുണ്ട്

ഇതോടെ ബിജെപിയുടെ അംഗസംഖ്യ 25ല്‍ നിന്നും 28 ആയി ഉയരുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയമുണ്ടായാല്‍ ഹിമാചല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടാനുളള സാധ്യതയും വര്‍ദ്ധിക്കുന്നു. നിലവില്‍ പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിന്റെയും മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ്ങിന്റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങിനെതിരെ പടനീക്കം ശക്തമാണ്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയമുണ്ടായാല്‍ കുതിരക്കച്ചവടത്തിലൂടെ ബിജെപിക്ക് ഭരണത്തെ അട്ടിമറിക്കാനാകും. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News