ഹിമാചല്‍ പ്രദേശില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഹരിയാന ബിജെപി പ്രസിഡന്റ് മോഹന്‍ലാല്‍ ബദോലിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം.ബദൗലിയേയും കൂട്ടുപ്രതിയായ ഗായകന്‍ റോക്കി മിത്തലിനേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും സി പി ഐ എമ്മും ആവശ്യപ്പെട്ടു.ബിജെപി നേതാവിനെതിരായ കൂട്ടബലാത്സംഗക്കേസ് ഞെട്ടിക്കുന്നതാണന്ന് സിപിഐഎം ഹരിയാന സംസ്ഥാന സെക്രട്ടറിയറ്റ് പ്രതികരിച്ചു.
2023 ജൂലൈ മൂന്നിന് ഹിമാചല്‍ പ്രദേശിലെ കസൗലിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ഹരിയാന ബിജെപി അധ്യക്ഷന്‍ മോഹന്‍ലാല്‍ ബദൗലിയും
ഗായകന്‍ റോക്കി മിത്തലും കൂട്ടബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നത്.സംഭവം ഞെട്ടിക്കുന്നതാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു്ം ഹരിയാന സി പി ഐ എം സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.
ALSO READ; ജീവനക്കാരെ ബന്ദികളാക്കി; മംഗളൂരുവിലെ ബാങ്കിൽ പട്ടാപ്പകൽ വൻ കവർച്ച
പ്രതികളില്‍ ആരെയും ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത് പൊലീസും സര്‍ക്കാരും എഫ്ഐആര്‍ വിവരങ്ങള്‍ 45 ദിവസം മൂടിവെച്ചത് എന്തിനാണെന്നും സി പി ഐ എം ചോദിച്ചു.ബദൗലിയെ പാര്‍ടിയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകാത്തത് ബി ജെ പി യുടെ കാപട്യമാണ് തെളിയിക്കുന്നത്.കേസില്‍ ഹരിയാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തത് സ്ത്രീസുരക്ഷയേയും നിയമവാഴ്ചയേയും സംബന്ധിച്ച ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തും ബ്രിജ്ഭൂഷണ്‍, ഹരിയാന മുന്‍ കായികമന്ത്രി സന്ദീപ് സിങ് എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗീകാരോപണങ്ങളില്‍ പ്രതികള്‍ക്കൊപ്പമാണ് ബിജെപി നിന്നതെന്നും ബദൗലിയെ സംരക്ഷിക്കുന്ന ഹരിയാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
കേസ് ഭയാനകമാണെന്നും ബദൗലിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയും ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഹൂഡ പറഞ്ഞു.ബദൗലിയെ ഉടന്‍ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മഹിളകോണ്‍ഗ്രസും രംഗത്തുവന്നു.അതേസമയം സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി നയാബ്സിങ് സൈനി മൗനം തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here