കൂറുമാറ്റം ഇനി നടക്കില്ല ; നിർണായക ബിൽ പാസ്സാക്കി ഹിമാചൽ പ്രദേശ് സർക്കാർ

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് സർക്കാർ ‘അപരാജിത ബിൽ’ പാസ്സാക്കിയതിന് പിന്നാലെ ഹിമാചൽ പ്രദേശിലെ കോൺഗ്രസ്സ് സർക്കാരും പുതിയ ഒരു ബിൽ പാസ്സാക്കിയിരിക്കുന്നു. എം.എല്‍.എമാരുടെ കൂറുമാറ്റം തടയുക എന്നതാണ് സർക്കാർ പുതിയ ബിൽ കൊണ്ട് ലക്‌ഷ്യം വെച്ചിരിക്കുന്നത്. ഇതിൻ പ്രകാരമാണ് പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല എന്ന് പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു കൂറുമാറിയ എം.എൽ.എമാർക്ക് പെൻഷൻ നൽകരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആണ് ‘ഹിമാചൽ പ്രദേശ് നിയമസഭ(അം​ഗങ്ങളുടെ അലവൻസുകളും പെൻഷനും) ഭേദഗതി ബില്‍ 2024’ എന്ന പേരിലുള്ള ബിൽ സഭയിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോ​ഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമർശിച്ച് ബില്ലിൽ പറയുന്നു.

ALSO READ : കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്, വി ഡി സതീശനും ഹൈബി ഈഡനും പ്രധാനികള്‍: സിമി റോസ് ബെല്‍ ജോണ്‍

നേരത്തെ, ബജറ്റ് അവതരണവേളയിൽ പാർട്ടി വിപ്പ് ലംഘിച്ച് സഭയിൽനിന്ന് വിട്ടുനിന്ന ആറ് കോൺ​ഗ്രസ് എം.എൽ.എമാരെ ഈ വർഷം ഫെബ്രുവരിയിൽ ആയോ​ഗ്യരാക്കിയിരുന്നു. ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഈ ആറ് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർഥിക്ക് അനുകൂലമായാണ് വോട്ടുചെയ്തത്. ശേഷം ഈ ആറുപേരും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരിൽ രണ്ടുപേർക്ക് മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News