രാജ്യസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഹിമാചല്‍ പ്രദേശില്‍ മന്ത്രി വിക്രമാദിത്യ സിങ് സ്ഥാനം രാജിവച്ചു. എംഎല്‍എമാരോട് പാര്‍ട്ടി അനാദരവ് കാണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ് വി ബിജെപിയുടെ ഹര്‍ഷ് മഹാജനോട് പരാജയപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതോടെയാണ് അട്ടിമറി നടന്നത്. പിന്നാലെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവും ബിജെപി പ്രതിനിധിയുമായ ജയറാം താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ്
ALSO READ ; ‘ലീഗിന് മൂന്നാം സീറ്റ് നൽകില്ല; രാജ്യസഭ സീറ്റ് നൽകും’: വി ഡി സതീശൻ
കോണ്‍ഗ്രസ് നേതാവ് വീര്‍ഭദ്ര സിങിന്റെ മകന്‍ കൂടിയായ ഹിമാചല്‍ മന്ത്രി വിക്രമാദിത്യ സിങ് രാജിവച്ചിരിക്കുന്നത്. ഇതോടെ, കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here