സംസ്ഥാനങ്ങളോട് അവ​ഗണന തുടർന്ന് കേന്ദ്രം; ദുരന്തനിവാരണത്തിനായി അർഹതപ്പെട്ടത് നൽകാതെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഹിമാചൽ പ്രദേശ്

Vikramadhithya sing

കേരളത്തിന് പിന്നാലെ ഹിമാചൽ പ്രദേശിനോടും കേന്ദ്രം അവഗണന കാണിക്കുന്നു. ദുരന്തനിവാരണത്തിനായി കേന്ദ്രം പ്രത്യേക ധനസഹായം നൽകുന്നില്ലെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചന നിലപാട് തുടരുകയാണെന്നും മന്ത്രി വിക്രമാദിത്യ സിംഗ് കുറ്റപ്പെടുത്തി.

ഹിമാചലിന്‌ ലഭിച്ച ഫണ്ട് സംസ്ഥാനത്തിന് അർഹമായ കേന്ദ്ര പദ്ധതികളുടെ ഭാഗമായിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഹിമാചൽ പ്രദേശിന്റെ പൊതുമരാമത് വകുപ്പ് മന്ത്രിയാണ് വിക്രമാദിത്യ സിംഗ്.

Also Read: പ്രതികരിക്കാനും അവകാശമില്ല? മണിപ്പൂർ കലാപം, ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

മറ്റ് ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകിയെങ്കിലും ഹിമാചലിന് അത് നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭയിൽ ഹിമാചലിൽ ഒരു മുതിർന്ന മന്ത്രിയുണ്ടെന്നും ബിജെപിയുടെ ദേശീയ അധ്യക്ഷൻ കൂടിയായ അദ്ദേഹം ഹിമാചലിന്റെ അവകാശവാദങ്ങൾക്കായി പോരാടണമെന്നും വിക്രമാദിത്യ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read: പ്രതിഷേധങ്ങളെ വേട്ടയാടി അവസാനിപ്പിക്കാൻ; ശംഭുവിൽ കർഷകർക്കെതിരെ റബര്‍ ബുള്ളറ്റ് പ്രയോ​ഗം നിരവധിപേർക്ക് പരുക്ക്

അടുത്ത രണ്ട് വർഷത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളെയും റോഡ് മാർഗം ബന്ധിപ്പിക്കാൻ ഹിമാചൽ സർക്കാർ ലക്ഷ്യമിടുന്നു. ദോദ്ര-ഖ്വാർ, ഛോട്ടാ ഭംഗൽ, ബാരാ ഭംഗൽ തുടങ്ങിയ വളരെ വിദൂര പ്രദേശങ്ങൾ റോഡ് മാർഗം ബന്ധിപ്പിക്കും. റോഡുകളുടെ മെറ്റലിങ്ങിനും ടാറിങ്ങിനുമായി 800 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചനപരമായി പെരുമാറുന്ന പ്രശ്നം രാജ്യത്ത് സജീവമായി ഉയർന്നുവരികയാണ്‌. ഉരുൾപൊട്ടി മുണ്ടക്കൈയും ചൂരൽമലയും ഒലിച്ചുപോയി രണ്ടുമാസം പിന്നിട്ടിട്ടും സഹായിക്കാത്ത കേന്ദ്ര നിലപാടിനെതിരെ കേരളവും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News