ഹിമാചലിലെ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 72 ആയി

ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നിവിടങ്ങളിൽ സംസ്ഥാന – ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ചു. ഉത്തരാഖണ്ടിലും പലയിടങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമാണ്. പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ്നഗർ തുടങ്ങിയ ഇടങ്ങൾ വെള്ളത്തിനടിയിലായി.

ALSO READ: തൃശൂരില്‍ അയല്‍വാസിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

3000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദില്ലി യമുന നദിയിൽ ജലനിരപ്പ് അപകട നിലക്ക് മുകളിൽ ആണെങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. അടുത്ത 2 ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ALSO READ: ഇടുക്കിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News