ഹിമാചല്‍ നിയമസഭയില്‍ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ചു. മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേരും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂവരും ബിജെപിയെ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമത്തിനിടെയാണ് സ്വതന്ത്രന്മാരുടെ രാജി.
ALSO READ: ആ സഖ്യം നടപ്പായില്ല, ബിജെപി ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരും; ഒഡീഷയില്‍ ട്വിസ്റ്റ്
ദഹ്ര എംഎല്‍എ ഹോഷിയാര്‍ സിംഗ്, നാലാഗഡില്‍ നിന്നുള്ള കെഎല്‍ താക്കൂര്‍, ഹമീര്‍പൂറിലെ ആശിഷ് ശര്‍മ എന്നിവരാണ് രാജിവച്ചത്. ആറോളം അയോഗ്യരായ കോണ്‍ഗ്രസ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് മൂന്നു സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ചിരിക്കുന്നത്.
ALSO READ: അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവം; രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തം
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപിയെ പിന്തുണച്ചിരുന്നു. മാത്രമല്ല അയാഗ്യരായ എംഎല്‍എമാര്‍ക്കൊപ്പം ഇവര്‍ ദില്ലിയില്‍ ക്യാമ്പ് ചെയ്തിരുന്നു. ഒമ്പത് എംഎല്‍എമാരും ബിജെപി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അയോഗ്യരായ കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്കാണെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here