മത്സരിച്ച് വർഗീയത വിളമ്പി ബിജെപി നേതാക്കൾ; ‘ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തെ തടയാൻ മോദിയെ ജയിപ്പിക്കണമെന്ന് ഹിമന്ത ബിശ്വ ശര്‍മ’

വർഗീയത പറയാൻ മത്സരിക്കുകയാണ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിജെപി നേതാക്കൾ. ഇപ്പോഴിതാ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തിയിരിക്കുന്നു. ബാബരി മസ്ജിദ് കോണ്‍ഗ്രസ് പുനര്‍നിര്‍മിക്കില്ലെന്ന് ഉറപ്പുവരുത്താൻ ബിജെപിക്ക് വോട്ട് ചെയ്യണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഒഡീഷയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയെയാണ് വർഗീയ വിദ്വേഷം ഹിമന്ത ബിശ്വ ശര്‍മ ഏറ്റുപിടിച്ചത്.

ALSO READ: സൂഫി സന്യാസിയുടെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍; അഹമ്മദാബാദിൽ വർഗീയ സംഘർഷം

‘കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ അനുകൂലമായ നടപടികള്‍ തടയുന്നതിനായി നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കേണ്ടതുണ്ട്. അദ്ദേഹം ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തെ ശക്തമായി തടയും’, ഹിമന്ത പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ALSO READ: ‘സൗത്ത് ഇന്ത്യക്കാര്‍ ഹിന്ദി വിരോധികൾ, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല’, ഹിന്ദി വേണ്ട അണ്ണാ…അമ്പാൻ്റെ ആവേശം സംഘികൾക്ക് പിടിച്ചില്ല

‘രാമക്ഷേത്രത്തിന്റെ നിര്‍മാണം ബി.ജെ.പി ഒരിക്കലും നിര്‍ത്തിവെക്കില്ല. തങ്ങളുടെ ക്ഷേത്രങ്ങള്‍ മുഴുവന്‍ തിരിച്ച് നല്‍കണം. ഇത് ദൈര്‍ഘ്യമേറിയ അജണ്ടയാണ്. കോണ്‍ഗ്രസ് ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരാതിരിക്കാനും ബി.ജെ.പിക്ക് 400 സീറ്റുകള്‍ വേണം’, ഹിമന്ത റാലിക്കിടെ പറഞ്ഞതായി മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News