ഗുവാഹത്തിയിലെ അതിര്‍ത്തി പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്ത തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ. ഇതിനെതിരെ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് രാഹുല്‍. ഏറ്റവും അഴിമതി നിറഞ്ഞ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശര്‍മയെന്നും അസമിലെ പ്രധാന പ്രശ്‌നം ഇപ്പോള്‍ ഭാരത് ജോഡോ ന്യായ് യാത്രയാണെന്നും രാഹുല്‍ പറഞ്ഞു.
ALSO READ: കൂറ്റൻ ബലൂൺ റൺവേയിൽ; ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച
ആള്‍ക്കൂട്ടത്ത പ്രകോപിച്ചെന്നതാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ആരോപണം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഗുവാഹത്തിയില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ കാരണം. ഇതോടെ പൊലീസിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയേണ്ട സാഹചര്യമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസുമായി ഉന്തുംതള്ളുമുണ്ടാകുകയും ചെയ്തു. സംഭവത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി അവരെ ബാരിക്കേഡുകളെ നേരിട്ടതില്‍ അഭിനന്ദിക്കുകയും എന്നാല്‍ നിയമം അനുസരിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഹിമന്ത ബിശ്വ ശര്‍മ രാഹുലിനെതിരെ രംഗത്തെത്തുകയായിരുന്നു.
ALSO READ: “രാമക്ഷേത്രം ബിജെപി ഭരണ പരാജയം മറക്കാനുള്ള ആയുധം”: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
”ഇത് അസം സംസ്‌കാരത്തിന്റെ ഭാഗമല്ല. സമാധാനമുള്ള സംസ്ഥാനമാണ് അസം. ഇത്തരം നക്‌സലൈറ്റ് തന്ത്രങ്ങള്‍ ഞങ്ങളുടെ സംസ്‌കാരത്തിന് അന്യമാണ്. ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുലിന് എതിരെ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി” ഹിമന്ത ബിശ്വ ശര്‍മ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ALSO READ: മഹാരാജാസ് കോളേജ് നാളെ തുറക്കും; കോളേജില്‍ സുരക്ഷ ശക്തമാക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here