‘രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും’ ഹിമന്ത ബിശ്വ ശർമ്മ

രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് വിട്ട നേതാക്കളെ പരിഹസിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെയാണ് ഹിമന്ത തന്റെ ഭാഗം വ്യക്തമാക്കിയത്.

പത്രസമ്മേളനത്തിനിടയിലാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസുമായി മുൻപോട്ട് പോകുമെന്ന് ഹിമന്ത അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഹിമന്ത പ്രധാനമന്ത്രി അസം സന്ദർശിച്ച് മടങ്ങിയ ഉടനെ കേസ് നടപടികൾ ആരംഭിക്കുമെന്ന് അറിയിച്ചു. ‘ രാഹുലിന്റേത് എന്നെ അപമാനിക്കുന്ന പരാമർശമാണ്. പ്രധാനമന്ത്രി വന്നുപോയതിന് ശേഷം ഉറപ്പായും ഞാൻ മാനനഷ്ടം ഫയൽ ചെയ്യും’, ഹിമന്ത പറഞ്ഞു.

കോൺഗ്രസ് വിട്ട നേതാക്കളെ പരിഹസിച്ചുകൊണ്ട് രാഹുൽ ഗാന്ധി ദിവസങ്ങൾക്ക് മുൻപ് ഒരു ട്വീറ്റ് ചെയ്തിരുന്നു. അദാനിയുടെ പേരിന്റെ അക്ഷരങ്ങൾക്കൊപ്പം മുൻ കോൺഗ്രസ് നേതാക്കളുടെ പേരുകൾ കൂട്ടിച്ചേർത്ത ഒരു ട്വീറ്റായിരുന്നു അത്. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശർമ്മ, കിരൺ കുമാർ റെഡ്ഢി, അനിൽ കെ ആന്റണി തുടങ്ങിയവരുടെ പേരുകളായിരുന്നു അവയിൽ ഉണ്ടായിരുന്നത്. ഇതിനെതിനെയാണ് ഹിമന്ത മാനനഷ്ടക്കേസുമായി മുൻപോട്ട് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk