സ്തനാര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിച്ച് ഹീന ഖാന്‍

സ്തനാര്‍ബുദത്തിന് എതിരെയുള്ള പോരാട്ടത്തിലാണ് ഹീന ഖാന്‍. അര്‍ബുദത്തിന്റെ മൂന്നാം ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ തന്റെ ജീവിതത്തിലുണ്ടായ സുന്ദരനിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. മറ്റൊന്നുമല്ല സ്വന്തം അമ്മയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ്  താരം പങ്കുവച്ചിരിക്കുന്നത്.

ALSO READ:  ‘മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയം’: ബിനോയ് വിശ്വം

ഹീന പങ്കുവച്ച വീഡിയോയില്‍ മെഴുകുതിരി ഊതിക്കെടുത്തി കേക്ക് മുറിച്ചുകൊണ്ട് അമ്മ പറയുന്നത് ഇങ്ങനെയാണ്.

” അടുത്തവര്‍ഷം ഇതേ സമയം ഹീന ആരോഗ്യവതിയായി ഇരിക്കട്ടെ, അപ്പോള്‍ ഞങ്ങള്‍ ആഘാഷം അടിപൊളിയാക്കും. ഹീന സുഖമായി വരാന്‍ ഹൃദയത്തില്‍ നിന്നും പ്രാര്‍ത്ഥിക്കുന്നു.’

ഇത് പങ്കുവച്ച് ഹീന കുറിച്ചത് അമ്മയ്ക്ക് ആയുരാരോഗ്യവും സന്തോഷവും നേരുന്നുവെന്നാണ്.

ALSO READ: ‘കേരളത്തിൻ്റെ പൊതുജനാരോഗ്യം ലോകത്തിന് മാതൃക’: മന്ത്രി വീണാ ജോർജ്

ചികിത്സയ്ക്കിടയില്‍ തനിക്കായി സമയം കണ്ടെത്തുന്നതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം ഒരു അവാര്‍ഡ് ഷോയ്ക്ക് പിന്നാലെ ആദ്യത്തെ കീമോതെറാപ്പിക്കായി ആശുപത്രിയിലേക്ക് പോകുന്ന വീഡിയോ ഹീന പങ്കുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News