‘മുടി വീണ്ടും വളരും, പുരികങ്ങൾ തിരിച്ചുവരും, മുറിപ്പാടുകൾമായും’, കീമോതെറാപ്പിക്ക് മുൻപേ മുടിമുറിച്ച് ഹിന ഖാൻ; കണ്ണീരോടെ ‘അമ്മ: വീഡിയോ

പലപ്പോഴും പൊരുതി തോൽപ്പിക്കാൻ മനുഷ്യന് ഒരു പ്രത്യേക കഴിവുണ്ട്. അതിനി രോഗമാവട്ടെ, പ്രകൃതി ദുരന്തങ്ങളാകട്ടെ മനുഷ്യൻ ഈസിയായി അതിനെയെല്ലാം മറികടക്കും. ഇപ്പോഴിതാ ഹിന്ദി ടെലിവിഷൻ താരം ഹിന ഖാന്റെ കാൻസർ രോഗത്തെ കുറിച്ചും അതിനെതിരെ അവർ നടത്തുന്ന പോരാട്ടങ്ങളെ കുറിച്ചുമുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ALSO READ: ‘മദ്യനയ കേസിലെ അന്വേഷണങ്ങളുടെ മറവിൽ സിബിഐ തുടർച്ചയായി ഉപദ്രവിക്കുന്നു’; ജാമ്യം തേടിയുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും

കീമോക്ക് മുമ്പായുള്ള വീഡിയോ ആണ് ഹിന ഏറ്റവും അവസാനം പങ്കുവെച്ചത്. കീമോതെറാപ്പിക്ക് മുമ്പായി താരം തന്റെ മുടിമുറിക്കുന്നതാണ് വീഡിയോയിലുള്ളത്.ഒരു കണ്ണാടിക്ക് മുന്നിലിരുന്ന് ഹിന ഹെയർകട്ടിനായി തയ്യാറെടുക്കുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പശ്ചാത്തലത്തിൽ ഹിനയുടെ അമ്മ കരയുന്നതിന്റെ ശബ്ദവും കേൾക്കാം. ശേഷം ആദ്യം താരത്തിനേക്കൊണ്ടുതന്നെ മുടി മുറിക്കാൻ അനുവദിക്കുന്നത് വീ‍ഡിയോയിൽ കാണാം.ഹൃദയം തൊടുന്ന കുറിപ്പോടെയാണ് താരം ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

കുറിപ്പ് വായിക്കാം

ALSO READ: ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്? ഭരണമാറ്റത്തിന്റെ സൂചനകൾ നൽകി എക്‌സിറ്റ് പോൾ; 650 ൽ 410 സീറ്റ് നേടുമെന്ന് പ്രവചനം

ഇതുവരെ സങ്കൽപിച്ചിട്ടുപോലുമില്ലാത്ത ഒന്നിന് സാക്ഷ്യം വഹിക്കുന്നതിന്റെ സങ്കടത്തിലാണ് എന്റെ അമ്മയെ. ഇതേ പോരാട്ടം നടത്തുന്ന സ്ത്രീകളോട്, ഇത് കഠിനമാണെന്ന് എനിക്കറിയാം. നമുക്കെല്ലാവർക്കും നമ്മുടെ മുടിയാണ് ഒരിക്കലും അഴിക്കാത്ത കിരീടം എന്നറിയാം. പക്ഷേ നിങ്ങളുടെ മുടി കൊഴിഞ്ഞുപോകും വിധത്തിൽ കഠിനമായ പോരാട്ടത്തെ നേരിടേണ്ടി വരുമ്പോൾ മറ്റെന്തു ചെയ്യാനാണ് കഴിയുക. വിജയിക്കണമെങ്കിൽ ചില കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും.

ഈ പോരാട്ടം വിജയിക്കാൻ എന്നേക്കൊണ്ടാവും വിധം എല്ലാം ചെയ്യും. എന്റെ മനോഹരമായ മുടികൊഴിയുംമുമ്പു തന്നെ അവ മുറിച്ചുമാറ്റാനാണ് തീരുമാനിച്ചത്. ആഴ്ചകളോളം ഈ മാനസികസമ്മർദം സഹിക്കാനാവില്ല. അതുകൊണ്ടാണ് മുടി നീക്കം ചെയ്യാൻ ശ്രമിച്ചത്. യഥാർഥ കിരീടം ധൈര്യവും കരുത്തും അവനവനോടുള്ള സ്നേഹവുമാണെന്ന് താൻ തിരിച്ചറിഞ്ഞു.

മുടി വീണ്ടും വളരും, പുരികങ്ങൾ തിരിച്ചുവരും, മുറിപ്പാടുകൾമായും, പക്ഷേ ഊർജം പൂർണമായും നിലനിൽക്കും. ആർക്കെങ്കിലും എന്റെ അനുഭവം പ്രചോദനമാകാൻ കഴിയുമെങ്കിൽ എന്നോർത്താണ് ഈ യാത്രയേക്കുറിച്ച് പങ്കുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News