‘കൊഴിയാന്‍ ബാക്കിയുള്ള അവസാന കണ്‍പീലി’; കാന്‍സര്‍ പോരാട്ടത്തിനിടയില്‍ ഹൃദയഭേദകമായ ചിത്രവുമായി ബോളിവുഡ് താരം

കാന്‍സറിനെതിരെ പോരാടുന്നതിനിടയില്‍ ആരാധകരുമായി ബോളിവുഡ് നടി ഹിന ഖാന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ഏവരെയും വേദനിപ്പിക്കുന്നത്. തന്റെ കണ്ണിന്റെ ക്ലോസ്അപ്പ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയാണ് ‘നിലനില്‍ക്കുന്ന ഒരേയൊരു കണ്‍പീലി’. കീമോതെറാപ്പിയെ തുടര്‍ന്നാണ് താരത്തിന്റെ കണ്‍പീലികള്‍ കൊഴിഞ്ഞത്. തന്റെ കണ്‍പീലി ധൈര്യശാലിയും ഒറ്റയ്ക്ക് പോരാടുന്നവനുമാണെന്നും അവര്‍ ചിത്രത്തിനൊപ്പം കുറിച്ചു.

ALSO READ:  അമ്മയെ അവസാനമായി കാണാൻ പോലും ഭരണകൂടം അനുവദിച്ചില്ല; പ്രൊഫ.സായിബാബയുടെ വൈകാരികമായ വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ്

കീമോയുടെ അവസാന ഘട്ടത്തിലേക്ക് നടക്കുമ്പോള്‍ എനിക്ക് പ്രചോദനം ഈ കണ്‍പീലിയാണെന്നും താരം പറയുന്നു. ഇതിലൂടെയെല്ലാം ദൈവ കൃപയാല്‍ കടന്നു പോകുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസവും താരം പ്രകടിപ്പിക്കുന്നുണ്ട്. പത്തുവര്‍ഷത്തിലധികമായി ഐലാഷസുകള്‍ ഉപയോഗിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍ ഷൂട്ടുകള്‍ക്കായി ഉപയോഗിക്കാറുണ്ട്. എല്ലാം ശരിയാകും എന്നും അവര്‍ കുറിച്ചു.

കാന്‍സര്‍ പോരാട്ടത്തിനിടയില്‍ പലപ്പോഴും പൊതുയിടങ്ങളില്‍ താരം പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനല്‍ പരിപാടിയില്‍ താരം പങ്കെടുത്തിരുന്നു. കീമോയെ തുടര്‍ന്ന് മുടി മുറിച്ച താരം സ്വന്തം മുടികൊണ്ട് നിര്‍മിച്ച വിഗ് ഉപയോഗിച്ചാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.

ALSO READ: പുതിയ ജോലി നോക്കുകയാണോ ? ലുലു ഗ്രൂപ്പ് നിങ്ങളെ വിളിക്കുന്നു; ഈ രണ്ട് ജില്ലകളില്‍ നിരവധി അവസരം

അതിന് മുമ്പ് എക്താ കപൂറിന്റെ വീട്ടില്‍ നടന്ന ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളിലും താരം പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് തനിക്ക് കാന്‍സര്‍ ബാധിച്ചതായി താരം ആരാധകരെ അറിയിച്ചത്. സ്റ്റേജ് ത്രീ സത്‌നാര്‍ബുദമാണ് ഹീന ഖാന്. പ്രശസ്തമായ ടിവി ചാനല്‍ ഷോ യേ രിഷ്ത ക്യാ കെഹലാത്താ ഹേയിലൂടെയാണ് ഹിന ഖാന്‍ ഇന്ത്യയില്‍ നിരവധി ആരാധകരെ നേടിയത്. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News