അദാനിക്ക് വീണ്ടും കടുംകെട്ട്: കമ്പനിയുടെ 310 മില്യൺ ഡോളർ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബർഗ്

ADANI

അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ്. വിവിധ അക്കൗണ്ടുകളിലുള്ള കമ്പനിയുടെ 310 മില്യൺ  ഡോളർ സ്വിസ് അധികൃതർ മരവിപ്പിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, സെക്യൂരിറ്റി തിരിമറി കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് റിപ്പോർട്ട്.

ALSO READ: മിന്നൽ ക്രിസ്റ്റ്യാനോ: സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഒരു ബില്യൺ കടന്നു

ആറു സ്വിസ് ബാങ്കുകളിലായുള്ള പണമാണ് മരവിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. സ്വിറ്റ്‌സർലൻഡിലെ അറ്റോർണി ജനറലിന്റെ ഓഫീസ് അദാനിക്കെതിരെയുള്ള അന്വേഷണം ഏറ്റെടുത്തെന്നും റിപ്പോർട്ടുണ്ട്.

ALSO READ:കെ ഫോൺ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് വി ഡി സതീശൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

അതേസമയം ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ എല്ലാം അദാനി നിഷേധിച്ചു. ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലെന്നും അവർ പ്രതികരിച്ചു.

ALSO READ: കെ ഫോൺ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് വി ഡി സതീശൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

അതേസമയം അദാനിക്കെതിരെയുള്ള പുതിയ ആരോപണം ഇന്ത്യൻ ഓഹരി വിപണിയെ ഏത് രീതിയിൽ ബാധിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം. അടുത്തിടെ അദാനിക്കെതിരെ ചില ആരോപണങ്ങൾ വന്നപ്പോൾ കമ്പനിയുടെ ഓഹരികൾ തകർന്നടിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News