ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ സെൻസെക്‌സ് 500 പോയിൻ്റും നിഫ്റ്റി 24,300ന് താഴെയുമാണ് വ്യാപാരം നടക്കുന്നത്. ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് രാജ്യത്തെ മാർക്കറ്റ് റെഗുലേറ്റർ മേധാവിക്കെതിരായ ആരോപണത്തെത്തുടർന്നാണ് വിപണി പ്രതികൂലമായി പ്രതികരിച്ചത്.
അതേസമയം അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ ഒന്നൊഴികെ എല്ലാ അന്വേഷണങ്ങളും പൂർത്തിയാക്കിയതായാണ് സെബി അവകാശപ്പെടുന്നത്. സെബിയിൽ മുഴുവൻ സമയ അംഗമായി ചേരുന്നതിന് ഏകദേശം രണ്ട് വർഷം മുൻപ് താനും ഭർത്താവും സിംഗപ്പൂരിൽ താമസിക്കുന്ന സമയത്താണ് ഹിൻഡൻബർഗ് പരാമർശിച്ച ഫണ്ടിൽ നിക്ഷേപം നടത്തിയതെന്നാണ് സെബി മേധാവിയുടെ വിശദീകരണം.
Also read:കൂർക്കംവലി പ്രശ്നമാകുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ഹിൻഡൻബർഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. സെബിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലിൽ സെബി ചെയർപേഴ്സൺ മാധവി ബുച്ച് എന്തുകൊണ്ട് രാജി വയ്ക്കുന്നില്ലെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
സെബി ചെയർപേഴ്‌സണും ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിയുമായി ബന്ധപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് കാരണം ചൂണ്ടിക്കാട്ടിയാണ് ഹിൻഡൻ ബർഗ് റിപ്പോർട്ട്.
Also read:ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ അദാനിയുടെ ഓഹരികള്‍ നഷ്ടത്തില്‍
അതേസമയം, ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തല്‍ അദാനി ഗ്രൂപ്പും, മാധബി ബുച്ചും തള്ളി. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്നും പൂർണമായി നിഷേധിക്കുന്നുവെന്നും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുന്നതിനോട് പ്രതികരിക്കാനാവില്ലെന്നും അദാനി കമ്പനിയും വിശദീകരിച്ചു. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സെബിയും വ്യക്തമാക്കി. 24 ആക്ഷേപങ്ങളിൽ ഇരുപത്തിമൂന്നും അന്വേഷിച്ചു. ഒന്നിലെ നടപടി കൂടി ഉടൻ പൂർത്തിയാക്കുമെന്നും സെബി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here