ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്; അപേക്ഷ ക്ഷണിച്ചു

അടൂര്‍ ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തില്‍ നടത്തുന്ന രണ്ട് വര്‍ഷ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്‌സ് 2024-26 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകളോ ഡിഗ്രിയോ എം.എയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

ALSO READ:കൊല്ലം രാമന്‍കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

പ്രായപരിധി 17 നും 35 നും ഇടയ്ക്ക്. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ നവംബര്‍ 15 ന് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547126028, 04734-296496.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration