‘രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ’ എന്ന ആവേശം സിനിമയിലെ ഡയലോഗിനെതിരെ എക്‌സില്‍ പ്രതിഷേധവുമായി സംഘപരിവാർ പ്രൊഫൈലുകൾ. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ സിനിമ ഒ.ടി.ടിയിലെത്തിയതോടെയാണ് പുതിയ വിവാദം സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയിൽ ശ്രമം നടക്കുന്നത്. സിനിമയുടെ ഇന്റര്‍വല്‍ സീനില്‍ നടക്കുന്ന ഫഹദിന്റെ രംഗന്‍ എന്ന കഥാപാത്രം പറയുന്ന ചില ഡയലോഗുകളാണ് വിവാദങ്ങൾക്ക് ആധാരമായി ഇവർ ഉയർത്തികാട്ടുന്നത്.
ALSO READ: ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന് പുതിയ പരിശീലകൻ; രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയുന്നു; അടുത്തത് ധോണിയോ?
മലയാളത്തിലും കന്നഡയിലും ഇന്റെർവൽ സമയത്ത് ഒരു വാണിങ് ഡയലോഗ് ഫഹദിന്റെ കഥാപാത്രം പറയുന്നുണ്ട്. എന്നാൽ രംഗന്‍ ഹിന്ദിയില്‍ അതേ ഡയലോഗ് പറയാന്‍ പോകുന്ന സമയത്ത് രംഗന്റെ വലംകൈയായ അമ്പാന്‍ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നുണ്ട്. ഈ ഡയലോഗാണ് ഇപ്പോൾ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
‘സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല. പിന്നെ എങ്ങനെ രാഷ്ട്രഭാഷയോട് ബഹുമാനമുണ്ടാകും?’, ‘ഇന്ത്യയുടെ 23 ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി. അതുകൊണ്ട് കൂടുതല്‍ ബഹുമാനം കൊടുക്കേണ്ട ആവശ്യമില്ല,’ ‘ ഈ പോസ്റ്റ് ഇംഗ്ലീഷില്‍ ഇടുന്നതിന് പകരം ഹിന്ദിയിലിട്ട് രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ സീനിനെതിരെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
“ No Need for Hindi ?
Not Required. ”New malayalam movie dialogue 👀
Respect the official language of republic of India. 👍⚠️#Hindi #India #Kerala #Mollywood pic.twitter.com/yyFq1QLb96
— Lucky Baskhar – July 2024 🍿 (@Kaasi_dQ) May 9, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here