പാലയൂര്‍ ചര്‍ച്ച് ശിവക്ഷേത്രമായിരുന്നെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പരാമര്‍ശം; വ്യാപക വിമര്‍ശനം

ഗുരുവായൂരില്‍ സ്ഥിതി ചെയ്യുന്ന പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് ആര്‍ വി ബാബുവിന്റെ ഗുരുതര ആരോപണം. പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ALSO READ:കേന്ദ്രത്തിനെതിരായ സമരം: നിര്‍മല സീതാരാമനെ ക്ഷണിച്ച് സിദ്ധരാമയ്യ

ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയമാണ് പാലയൂര്‍ പള്ളി. തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള പള്ളി സെന്റ് തോമസ് സ്ഥാപിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ALSO READ:വെട്ടികുറയ്ക്കലും തടസങ്ങളും മറികടന്ന് കേരള ബജറ്റ് മുന്നോട്ട്

മലയാറ്റൂര്‍ പള്ളി എങ്ങനെയുണ്ടായെന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയിട്ടുണ്ടെന്നും അത് വായിച്ചാല്‍ ബോധ്യമാകുമെന്നും ആര്‍.വി ബാബു വാദിച്ചു. അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ് പറഞ്ഞത് ശരിയാണെന്നും ആര്‍ വി ബാബു കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ ശിവക്ഷേത്രം വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നായിരുന്നു ആര്‍.എസ്.എസ് സൈദ്ധാന്തികനായ ടി.ജി മോഹന്‍ദാസ് മുമ്പ് ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here