‘ബാബര്‍ റോഡ്’പേര് വേണ്ടാ, അയോധ്യ മാര്‍ഗ് പോസ്റ്റര്‍ ഒട്ടിച്ച് ഹിന്ദുമഹാസഭ

സെന്‍ട്രല്‍ ദില്ലിയിലെ ബാബര്‍ റോഡിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. ബാബര്‍ റോഡ് സൈന്‍ ബോര്‍ഡില്‍ അയോധ്യ മാര്‍ഗ് എന്നെഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ ചിത്രങ്ങള്‍ ഹിന്ദുമഹാസഭാ നേതാവ് വിഷ്ണു ഗുപ്ത എക്‌സിലൂടെ പുറത്തുവിടുകയായിരുന്നു.

ALSO READ:  പ്രയാസകരമായ ജീവിതാവസ്ഥകളിലും പഠനത്തില്‍ മികവ് തെളിയിച്ച് മുന്നേറുന്ന ശ്യാമ, എല്ലാവര്‍ക്കും മാതൃക: മന്ത്രി ആര്‍ ബിന്ദു

കാവി നിറത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ സ്റ്റിക്കറാണ് ബോര്‍ഡില്‍ പതിച്ചിരിക്കുന്നത്. പേരു മാറ്റണമെന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്നതാണെന്നും ഹിന്ദുമഹാസഭ നേതാവ് പറഞ്ഞു. ഇതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പിനും ദില്ലി മുന്‍സിപ്പല്‍ കൗണ്‍സിലിനും നിരന്തരം കത്തയച്ചു. സുപ്രീം കോടതി വിധി വന്നതോടെ ബാബറി പള്ളി അയാധ്യയിലല്ലാത്തപ്പോള്‍ പിന്നെ ഇത്തരമൊരു ബോര്‍ഡ് എന്തിനാണെന്ന വാദമാണ് ഹിന്ദുമഹാസഭ ഉയര്‍ത്തുന്നത്.

ALSO READ: തെരുവുനായ ആക്രമണം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ജോധ്പൂരില്‍ ഗുഡ്‌സ് ട്രെയിനിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബാബറി റോഡ് എന്ന ബോര്‍ഡ് കാണുമ്പോള്‍ ഇപ്പോഴും ബാബറിന്റെ കാലത്താണ് ജീവിക്കുന്നതെന്ന് തോന്നും അതിനാലാണ് പേരുമാറ്റം അനിവാര്യമെന്നാണ് വിഷ്ണു ഗുപത് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News