സാത്ത് ഫേര ചെയ്തില്ലെങ്കിൽ വിവാഹം അസാധു; ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കിൽ വിവാഹം സാധുവാകില്ലെന്ന് അലഹബാദ് ഹൈക്കോടതി.അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വയ്ക്കുന്ന ഹിന്ദു വിവാഹങ്ങളിലെ അനുഷ്ഠാനമാണ് സാത്ത് ഫേര. സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കിൽ വിവാഹത്തെ സാധുവാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ സിം​ഗിന്റേതാണ് ഉത്തരവ്.

ALSO READ:പൊലീസുകാരന്‍റെ ആത്മഹത്യ; വകുപ്പുതല അന്വേഷണം ആരംഭിച്ചു

വിവാഹമോചനം നേടാതെ രണ്ടാം തവണ മറ്റൊരാളുമായി വിവാഹിതയായ ഭാര്യയ്ക്കെതിരെ ആദ്യ ഭർത്താവ് നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. താൻ വിവാഹ സമയത്ത് എഴുതവണ അഗ്നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നും ഉള്ള യുവതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് വിവാഹം ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് സാധുആകുന്നത് സാത്ത് ഫരേ അടക്കം എല്ലാ ആചാരങ്ങളും പൂർത്തിയായാൽ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു.യുവതിയ്ക്ക് എതിരായി ആദ്യ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് നടപടികളും ഇതേ തുടർന്ന് കോടതി റദ്ദാക്കി.

ALSO READ:100ാം ദിനത്തിൽ പോസ്റ്റ്‌ ചെയ്യാനായിട്ട് കരുതി വച്ച വിഡിയോ,100 കോടി കലക്‌ഷൻ നേടി; വീഡിയോ വൈറൽ

2017 ലാണ് സ്മൃതി സിം​ഗ് എന്ന യുവതി സത്യം സിം​ഗിനെ വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് യുവതി ഇഇഇ ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപിച്ച് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. തുടർന്ന് 2021 ൽ കേസ് കോടതിയിലെത്തുകയും പുനർവിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നൽകണമെന്ന് മിർസാപൂർ കുടുംബ കോടതി ഉത്തരവിടുകയും ചെയ്തു. മാസങ്ങൾക്കു ശേഷം യുവതി അനധികൃതമായി രണ്ടാമത് വിവാഹിതയായെന്ന് കാണിച്ച് സത്യം സിം​ഗ് പരാതിയുമായി കോടതിയിലെത്തുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News