മസ്ജിദ് മാറ്റി മന്ദിർ എന്നാക്കി, ഗ്യാൻവാപി മസ്ജിദിന്റെ പേര് മറച്ച് സ്റ്റിക്കർ ഒട്ടിച്ച ഹിന്ദുത്വ സംഘടനകളുടെ നടപടിക്കെതിരെ പ്രതിഷേധം

വാരണാസി ജില്ല കോടതിയുടെ അനുമതിയെ തുടർന്ന് ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നു. ഇപ്പോഴിതാ അനുമതിയുടെ പിന്നാലെ തന്നെ മസ്ജിദിന്റെ പേര് മറച്ചിരിക്കുകയാണ് ഹിന്ദുത്വ സംഘടനകൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി മാറ്റി സ്റ്റിക്കർ ഹിന്ദുത്വ സംഘടനകൾ ഒട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം.

ALSO READ: ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാൻവാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോർഡിൽ രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ മസ്ജിദ് എന്ന ഭാഗത്ത് ക്ഷേത്രം എന്നുള്ള സ്റ്റിക്കർ ആണ് ഇവർ ഒട്ടിച്ചിരിക്കുന്നത്. എന്നാൽ ഈ ഹിന്ദുത്വ സംഘടനകളുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്റ്റിക്കർ നീക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് വാരണാസി ജില്ലാ കോടതി അനുമതി നൽകിയത്. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി ആരതി നടത്തിയാണ് പള്ളി സമുച്ചയത്തിൽ ആരാധന നടത്തിയത്. ള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതിയുടെ അനുമതി നല്‍കിയത്.

ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തേ ക്ഷേത്രം നിലനിന്നിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദിന്‍റെ തെക്ക് വശത്തുള്ള പൂട്ടിയിരിക്കുന്ന നിലവറകളുടെ മുന്‍പില്‍ പൂജക്ക് അനുമതി നൽകികൊണ്ട് വാരണാസി ജില്ല കോടതി ഉത്തരവിട്ടത്.

ALSO READ: ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News