ശിവഭക്തി ഒരു തമാശയല്ല, അക്ഷയ് കുമാറിനെ തല്ലിയാൽ നിങ്ങൾക്ക് 10 ലക്ഷം രൂപ തരാമെന്ന് ഹിന്ദു സംഘടനകൾ

‘ഓ മൈ ഗോഡ്’ ചിത്രം ഇറങ്ങിയത് മുതൽ ഹിന്ദു സംഘടനകളുടെ ഭീഷണികൾക്കും വേട്ടയാടലുകൾക്കും നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന നടനാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ ഈ ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന പേരില്‍ ചിത്രത്തിനെതിരെ പ്രതിഷേധം നടത്തുകയാണ് ചില ഹിന്ദുത്വ സംഘടനകള്‍. സിനിമയിൽ ശിവനായി അഭിനയിച്ച അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് രാഷ്ട്രീയ ബജ്റംഗ് ദള്‍ എന്ന സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് രാഷ്ട്രീയ ബജ്റംഗ് ദള്‍ നേതാവ് ഗോവിന്ദ് പരാസര്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

സിനിമയുടെ റിലീസ് ദിവസം ആഗ്രയിലെ ശ്രീടാക്കീസിന് മുന്നില്‍ ഇതേ സംഘടന തന്നെ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ ദിവസം വൃന്ദാവനിലെ ആശ്രമത്തിൽ വച്ച് ആത്മീയ നേതാവ് സാധ്വി ഋതംഭരയും സിനിമയ്‌ക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ സിനിമയിൽ അപമാനിക്കുന്നത് പണ്ടും സംഭവിച്ചിട്ടുണ്ട്, ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നുകയറ്റം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നാണ് സാധ്വി ഋതംഭര പറഞ്ഞത്. ബോളിവുഡ് ഇത് തുടര്‍ന്നാല്‍ ഹിന്ദുക്കള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുമെന്നും, ശിവഭക്തി ഒരു തമാശയല്ലെന്നും ഇയാൾ പറഞ്ഞിരുന്നു.

ALSO READ: മണിപ്പൂരിൽ സുരക്ഷാ സേനയുടെ പരിശോധന; 14 തോക്കുകളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു

അതേസമയം, അവസാനമായിട്ടിറങ്ങിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സോഫീസുകളിൽ തകർന്നടിഞ്ഞിരുന്നു. എന്നാൽ ഈ ചിത്രത്തിന് ആദ്യദിനം തന്നെ 9 കോടിയോളം നേടാൻ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News