ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങൾ വീതം നൽകണം, ഹിന്ദുക്കൾക്ക് തോക്ക് ലൈസൻസ്; വീണ്ടും വിവാദ പ്രസ്‌താവനയുമായി ഹിന്ദു പഞ്ചായത്ത്

ഹരിയാനയിലെ വീണ്ടും വിവാദ പ്രസ്താവനകളുമായി ഹിന്ദു പഞ്ചായത്ത്. ഹിന്ദുക്കൾക്ക് തോക്ക് ലൈസൻസ് നൽകണമെന്നും ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങൾ വീതം നൽകണമെന്നും പല്‍വാളില്‍ നടന്ന ഹിന്ദു സംഘടനകളുടെ മഹാ പഞ്ചായത്തിന്റെ ആവശ്യം. നുഹ് ജില്ലയുടെ ജില്ലാ പദവി റദ്ദാക്കണം എന്നും മേവാത്തിൽ നിന്നും പുറത്തു നിന്ന് വന്നവരെ തിരിച്ചയക്കണം എന്നും ഗൗ രക്ഷക് ദൾ നേതാവ് ആചാര്യ ആസാദ് ശാസ്ത്രി ആവശ്യപ്പെട്ടു.

also read: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് എം വി ഗോവിന്ദൻ

നുഹ് സംഘർഷത്തിൽ എൻ ഐ എ അന്വേഷണം വേണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ട പരിഹാരവും സര്‍ക്കാര്‍ ജോലിയും, പരുക്കേറ്റവര്‍ക്ക് 50 ലക്ഷം രൂപയും, സാധനങ്ങള്‍ക്ക് നഷ്ടപ്പെട്ടവര്‍ക്ക് അതിനുള്ള പൂര്‍ണ നഷ്ട പരിഹാരവും നല്‍കണമെന്നും ആവശ്യപ്പെട്ടു. നുഹിനെ പല്‍വാള്‍, ഗുരുഗ്രാമം ജില്ലകളുമായി ലയിപ്പിക്കണമെന്നും സംഘര്‍ഷത്തിലെ ഉത്തരവാദികളുടെ വിചാരണ നുഹിന് പുറത്തു വെച്ച് നടത്തണമെന്നു ആവശ്യം ഉന്നയിച്ചു.

also read:‘ഏതാണ്ട് ഈ ഒരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’; മാത്യുവിന്റെ ഫോട്ടോയുമായി അൽഫോൻസ് പുത്രൻ

28 ന് നൂഹിൽ വീണ്ടും ഘോഷയാത്ര നടത്തുമെന്നും പൽവാളിൽ നടന്ന യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. പല്‍വാളിൽ നടത്താനിരിക്കുന്ന ഹിന്ദു പഞ്ചായത്തിന് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പോണ്ട്രി ഗ്രാമത്തിലാണ് നടത്തിയത്. വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാവരുതെന്ന നിബന്ധന മുന്നോട്ടു വെച്ചാണ് അ‌ഞ്ഞൂറോളം പേര്‍ക്ക് ഒരുമിച്ച് കൂടാനുള്ള അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News