പുരാതന മുസ്ലിം പള്ളി വളപ്പിൽ പൂജ നടത്തി ഹിന്ദു സന്ന്യാസിയും സംഘവും; സംഭവം വെസ്റ്റ് ബംഗാളിൽ

വെസ്റ്റ് ബംഗാളിൽ പുരാതന മുസ്ലിം പള്ളി വളപ്പിൽ ഹിന്ദു സന്ന്യാസിയും സംഘവും അനധികൃത പൂജ നടത്തി. വെസ്റ്റ് ബംഗാളിലെ മാൾഡ ജില്ലയിലെ അദിന പള്ളിയിലാണ് സംഭവമുണ്ടായത്. മാൾഡക്ക് പുറത്തുനിന്നുള്ള മഹാരാജ് ഹിരൺമയി ഗോസാമിയാണ് കഴിഞ്ഞ ദിവസം അനുയായികൾക്കൊപ്പമെത്തി പള്ളിയുടെ വളപ്പിൽ പൂജ നടത്തിയത്.

Also Read; “ഡ്രോൺ സെർച്ച് നിർണായകമായി, ഉച്ചമുതൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിരുന്നു”; അന്വേഷണരീതി വിവരിച്ച് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു

സംഭവത്തിന്റെ വാർത്ത പ്രചരിച്ചതോടെ മുസ്ലിം വിഭാഗത്തിൽപ്പെട്ട ആളുകൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പൂജ നിർത്തി വെപ്പിച്ചു. ഉത്തർ പ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ കോടതി വിധിയോടെ ഹിന്ദു വിഭാഗം പൂജ ആരംഭിച്ചിരുന്നു. ഇതിനുശേഷമാണ് ബംഗാളിൽ നിന്ന് മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നത്.

Also Read; ‘സ്‌കൂളുകളിൽ ഇനി മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട’; സ്‌കൂൾ കോമ്പൗണ്ടുകളിൽ സമ്പൂർണ മൊബൈൽ നിരോധനത്തിനൊരുങ്ങി യുകെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News