ഐബിഎം മുന്നോട്ടു വയ്ക്കുന്ന ‘മെയിഡ് ഇൻ കൊച്ചി’ ബ്രാൻഡിന്റെ വാർത്തയുമായി ദ ഹിന്ദു

ഐബിഎം മുന്നോട്ടു വയ്ക്കുന്ന ‘മെയിഡ് ഇൻ കൊച്ചി’ ബ്രാന്റിങ്ങിനെക്കുറിച്ച് വാർത്തയുമായി ദ ഹിന്ദു പത്രത്തിന്റെ ഓൺലൈൻ എഡിഷൻ. മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി ദേശീയപത്രങ്ങളിൽ ഐബിഎമ്മിന്റെ കേരളത്തിലെ വളർച്ചയെക്കുറിച്ചുള്ള തുടർവാർത്തകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. ഇതിൽ പുതിയത് ആണ് ‘മെയിഡ് ഇൻ കൊച്ചി’ ബ്രാന്റിങ്ങിനെക്കുറിച്ച് ഹിന്ദുപത്രത്തിലെ വർത്തയെന്നും മന്ത്രി കുറിച്ചു.വളരെ പെട്ടെന്ന് വളരെ വലിയ രീതിയിൽ ഐബിഎം കേരളത്തിൽ വിപുലീകരിക്കപ്പെടുന്നു എന്നത് പല ടെക് ഭീമന്മാരുടെയും ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുമെന്നുറപ്പാണ് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

ALSO READ: 2021-ലെ ബാലണ്‍ദ്യോര്‍ മെസിക്ക് ലഭിക്കാൻ പി എസ് ജി വഴിവിട്ട നീക്കങ്ങള്‍ നടത്തി; റിപ്പോർട്ടുമായി ഫ്രഞ്ച് മാധ്യമം

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കഴിഞ്ഞ ഒരാഴ്ചക്കാലമായി ദേശീയപത്രങ്ങളിൽ ഐബിഎമ്മിന്റെ കേരളത്തിലെ വളർച്ചയെക്കുറിച്ചുള്ള തുടർവാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഹിന്ദു പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ഐബിഎം മുന്നോട്ടു വയ്ക്കുന്ന ‘മെയിഡ് ഇൻ കൊച്ചി’ ബ്രാന്റിങ്ങിനെക്കുറിച്ച് വന്നിരിക്കുന്ന വാർത്തയാണ് ഇതിൽ ഏറ്റവും പുതിയത്. പ്രാധാന്യമേറിയൊരു നേട്ടം എന്ന നിലയിലാണ് ദി ഹിന്ദു ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഐബിഎം വിഷയത്തെ കൈകാര്യം ചെയ്യുന്നത്. വളരെ പെട്ടെന്ന് വളരെ വലിയ രീതിയിൽ ഐബിഎം കേരളത്തിൽ വിപുലീകരിക്കപ്പെടുന്നു എന്നത് പല ടെക് ഭീമന്മാരുടെയും ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുമെന്നുറപ്പാണ്.

ALSO READ:  തിരിച്ചെത്തി സഞ്ജു സാംസണും വിരാട് കോഹ്ലിയും; അഫ്ഗാനിസ്ഥാനെതിരായ ടി20 ടീമില്‍ ഇടംനേടി ഈ താരങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News