‘ഉത്തര്‍ പ്രദേശിന്‌ പിന്നാലെ ഇനി ദില്ലി’; സംഭല്‍ ജുമാ മസ്ജിദിലെ സര്‍വ്വേക്ക് പിന്നാലെ ദില്ലി ജുമാ മസ്ജിദിലും അവകാശവാദവുമായി ഹിന്ദു സേന

delhi juma masjid

ഉത്തര്‍ പ്രദേശിലെ സംഭല്‍ ജുമാ മസ്ജിദിലെ സര്‍വ്വേക്ക് പിന്നാലെ ദില്ലി ജുമാ മസ്ജിദിലും അവകാശവാദവുമായി ഹിന്ദു സേന. ദില്ലി ജുമാ മസ്ജിദില്‍ സര്‍വ്വേ നടപടി ആവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കത്തയച്ച് ഹിന്ദു സേന അധ്യക്ഷന്‍. ഹിന്ദു ക്ഷേത്രം തകര്‍ത്ത അവശിഷ്ടങ്ങള്‍ പള്ളി നിര്‍മ്മിതിയില്‍ ഉപയോഗിച്ചെന്നാണ് വാദം. അതേസമയം സംഘര്‍ഷം നിലനില്‍ക്കുന്ന സംഭലില്‍ ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ സന്ദര്‍ശനം നടത്തും.

സംഭലില്‍ സര്‍വ്വേക്കിടെയുണ്ടായ വെടിവെപ്പിന് പിന്നാലെയാണ് ദില്ലി ജുമാ മസ്ജിദിലും അവകാശവാദവുമായി സംഘപരിവാര്‍ രംഗത്തെത്തിയത്. ജുമാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് കത്തയച്ചത്. ജോധ്പൂരിലെയും ഉദയ്പൂരിലെയും കൃഷ്ണ ക്ഷേത്രങ്ങള്‍ തകര്‍ത്ത അവശിഷ്ടങ്ങള്‍ മസ്ജിദിന്റെ പടികളില്‍ സ്ഥാപിച്ചിട്ടുണ്ടന്നാണ് ആരോപണം.

നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ദില്ലി ജുമാ മസ്ജിദ്. അതേസമയം സംഘര്‍ഷം നിലനില്‍ക്കുന്ന സംഭലില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ സംന്ദര്‍ശനം നടത്തും. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംന്ദര്‍ശനം. സംഘര്‍ഷ മേഖലയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും ഇരുവരും കാണും. സംഭല്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ യുപി പൊലീസ് തടഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration