ബാബർ റോഡ് അയോധ്യ റോഡാക്കാൻ ഹിന്ദു സേനയുടെ ശ്രമം; ബോർഡ് നീക്കം ചെയ്ത് പൊലീസ്

ദില്ലിയിൽ ബാബർ റോഡിന്റെ സൂചന ബോർഡിൽ ശനിയാഴ്ച ഹിന്ദുസേന പ്രവർത്തകർ ‘അയോധ്യ മാർഗ്’ എന്ന പോസ്റ്റർ പതിപ്പിച്ചിരുന്നു. പോസ്റ്ററിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പോസ്റ്റർ പ്രചരിച്ചതോടെ ഉദ്യോഗസ്ഥർ പേര് നീക്കം ചെയ്തു.

അയോധ്യയിലെ രാമമന്ദിർ പ്രതിഷ്ഠ ചടങ്ങിന് രണ്ട് ദിവസം മുൻപാണ് ഈ സംഭവം. ബാബർ റോഡിന്റെ പേര് മാറ്റണമെന്ന് വർഷങ്ങളായി ഹിന്ദുസേന ആവശ്യപ്പെടുന്നു. 2019 ൽ, ഗ്രൂപ്പിന്റെ പ്രവർത്തകർ റോഡിന്റെ സൈൻ ബോർഡിന്റെ അടയാളങ്ങൾ കറുപ്പിക്കുകയും “ഹിന്ദു സേന” എന്ന് എഴുതിയ സ്റ്റിക്കറുകൾ ഒട്ടിക്കുകയും ചെയ്തിരുന്നു.

Also read:കർണാടകയിൽ ദളിതർക്ക് ഭക്ഷണം നൽകില്ലെന്ന് ഹോട്ടലുടമയായ യുവതി, ബാർബർഷോപ്പിലും വിലക്കെന്ന് റിപ്പോർട്ട്

അതേസമയം, അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ജനുവരി 22ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമല്ല, ഓഹരി വിപണികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ 11 സംസ്ഥാനങ്ങളിലാണ് 22ന് അവധി പ്രഖ്യാപിച്ചത്. അന്നേ ദിവസം മദ്യശാലകളും അടച്ചിടും. കനത്ത സുരക്ഷാവലയത്തിലാണ് അയോധ്യ. അതേസമയം നിര്‍മ്മാണം പാതിവഴിയിലായി നില്‍ക്കുന്ന അയോധ്യാ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം ഇപ്പോഴും വിലക്കുണ്ട്. ക്ഷേത്രത്തിന്റെ താഴത്തെ നില മാത്രമാണ് പൂര്‍ത്തിയായത്. മറ്റ് രണ്ട് നിലകളുടെ നിര്‍മാണം തുടങ്ങിയിട്ടേയില്ല. ഡിസംബറോടെയേ പണി പൂര്‍ത്തിയാകൂ എന്ന് നിര്‍മാണസമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration