ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നു: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്

ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഹിന്ദു സേനയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രത്തിന്റെ 34 ശില ലിഖിതങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ തൂണുകള്‍ പള്ളിക്ക് വേണ്ടി രൂപമാറ്റം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ ഉള്ളതായി അഭിഭാഷകന്‍ പറഞ്ഞു.

ALSO READ:നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കവുമായി ബിജെപി

നിലവിലുള്ള നിര്‍മിതി മുമ്പുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് നിര്‍മിച്ചത്. തൂണുകള്‍ ഉള്‍പ്പെടെ പല ഭാഗങ്ങളും പഴയ ക്ഷേത്രത്തിന്റെ ഭാഗമാണ്. ദേവനാഗിരി, തെലുങ്ക്, കന്നട ലിപികളിലാണ് ശിലാലിഖിതങ്ങള്‍ കണ്ടെത്തിയത്. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇരുവിഭാഗങ്ങള്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ വാരണസി ജില്ലാ കോടതി ഉത്തരവിട്ടത്. മസ്ജിദില്‍ ആരാധന നടത്താന്‍ അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകളാണ് ആദ്യം വാരണസി കോടതിയെ സമീപിച്ചത്.

ALSO READ:പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News