ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ല; ഡി.കെ. ശിവകുമാര്‍

ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വത്തല്ല. അവ എല്ലാവര്‍ക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും ഭാഷയിലും കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

also read; ഇന്ത്യക്ക് ഭാ​വി​യി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേണം; അ​മി​ത് ഷാ

മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമായിരുന്നു ശിവകുമാറിന്റെ ഈ പ്രതികരണം. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് അധികാരം ലഭിക്കാന്‍ മഹാകാലേശ്വറിനോടും കാലഭൈരവനോടും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ കര്‍ണാടകയില്‍ ഞങ്ങള്‍ക്ക് അധികാരം ലഭിച്ചെന്നും ശിവകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News