പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം; ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം നടത്തിയ സംഭവത്തിൽ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറൽ സെക്രട്ടറി പെരി സെന്തിൽ, മകൻ ചന്ദ്രു, ബോംബെറിഞ്ഞ ചെന്നൈ സ്വദേശി മാധവൻ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കള്ളക്കുറിച്ചിയിലെ വീടിന് നേരെ ഇവർ പെട്രോൾ ബോംബ് എറിയുകയായിരുന്നു.

ALSO READ:സൽമാന്റെ നായികയായി 13 വർഷങ്ങൾക്ക് ശേഷം ബോളിവുഡിലേക്ക് തൃഷ

കഴിഞ്ഞ 23നാണ് ഉളുന്തൂർപെട്ട് കേശവൻ നഗറിലെ സെന്തിലിന്റെ വീടിനു നേരെ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ജീവനു ഭീഷണിയുണ്ടെന്ന് കാട്ടി ഇയാൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് പിന്നീട് ഈ ആക്രമണത്തിന് പിന്നിൽ സെന്തിലാണെന്ന് തന്നെ കണ്ടെത്തുകയായിരുന്നു.

സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരൻ രാജീവ് ഗാന്ധിയും ചേർന്നാണ് ബോംബെറിയാൻ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: ‘നേര് കോപ്പിയടി, മലയാളികളെ പറ്റിക്കാൻ എളുപ്പമാണ്, പകർത്തിയത് ആ ഇംഗ്ലീഷ് സിനിമയിൽ നിന്ന്; ആരോപണവുമായി സോഷ്യൽ മീഡിയ, തെളിവ് വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News