ഗ്യാന്‍വാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി മസ്ജിദിൽ പൂജ തുടരാമെന്ന് അലഹാബാദ് ഹൈക്കോടതി. മസ്ജിദിൻ്റെ നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകിയ വാരണസി ജില്ല കോടതി ഉത്തരവ് ഹൈക്കോടതി ശരി വെച്ചു. പുജ അനുവദിച്ചത് ചോദ്യം ചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഹൈക്കോടതി തള്ളി

also read: ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം, ചേർത്ത് പിടിക്കേണ്ടത് എല്ലാവരുടെയും കടമ: മുഖ്യമന്ത്രി

ഗ്യാൻവാപി മസ്ജിദിലെ വ്യാസ് ജി തെഹ്‌ഖാനയിൽ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി ജനുവരി അവസാനത്തോടെയാണ് അനുമതി നല്‍കിയത്. ജില്ല കോടതി ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ വാദം കേട്ടശേഷം മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയില്‍ നടത്തുന്ന പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ 30 വര്‍ഷമായി പൂജ നടക്കാത്ത സ്ഥലത്ത് പൂജ നടത്താന്‍ അനുമതി നല്‍കരുതെന്നും മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ 1993 ൽ പള്ളി ഉൾപ്പെടുന്ന പ്രദേശം റിസീവര്‍ ഭരണത്തിന നൽകിയപ്പോൾ യുപി സർക്കാർ പൂജ നിർത്തിവെച്ചത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

1993 വരെ നിലവറകളില്‍ പൂജ നടന്നിരുന്നുവന്നും നിലവറകളിൽ പൂജ നടത്താനുള്ള അവകാശം വ്യാസ് കുടുംബത്തിനായിരുന്നെന്നുുള്ള ഹിന്ദു സേനയുടെ വാദം കോടതി അംഗീകരിച്ചു. യുപി സർക്കാരിൻ്റെ നടപടിയിലൂടെ വ്യാസ കുടുംബത്തിൻ്റെ വിശ്വാസത്തിനുള്ള അവകാശം ഹനിക്കപെട്ടുവെന്നും കോടതി ചൂണ്ടികാട്ടി. 54 പേജുള്ള വിധി പ്രസ്താവത്തിൽ വാരണസി ജില്ല കോടതിയുടെ ഉത്തരവ് പൂർണമായും ശരി വെച്ചു കൊണ്ട് പള്ളി കമ്മിറ്റി നൽകിയ ഹർജി കോടതി പൂർണമായും തള്ളി.ജസ്റ്റിസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിലവറ ഉള്‍പ്പടെ മസ്ജിദിന്റെ എല്ലാ ഭാഗങ്ങളും തങ്ങളുടെ അവകാശത്തില്‍പ്പെട്ടതാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റി അറിയിച്ചത്. പുജ തുടരാൻ അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി ഉടൻ സുപ്രീം കോടതിയെ സമീപിച്ചേക്കും

also read: ഗ്യാൻവാപി പള്ളിയിൽ പൂജയ്ക്ക് അനുമതി നൽകിയതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News