‘പ്രശ്നമെന്താണെന്നുവെച്ചാൽ, ഇന്ത്യയിലെ ഹിന്ദുക്കൾ എന്നെ വളരെയധികം സ്നേഹിക്കുന്നു’, വിവാദ മതപ്രഭാഷകൻ സക്കീർ നായിക്

ഇന്ത്യയിലെ ഹിന്ദുക്കൾ തന്നെ വളരെയധികം സ്നേഹിക്കുന്നുവെന്നും തന്റെ മതപ്രഭാഷണങ്ങൾ അവർ സ്ഥിരം കേൾക്കാൻ വരാറുണ്ടെന്നും വിവാദ മതപ്രഭാഷകൻ സക്കീർ നായിക്. ഒമാനിൽ ‘ഇസ്ലാം ഒരു ആഗോള ആവശ്യമാണ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുമ്പോളായിരുന്നു സക്കീർ നായികിന്റെ പരാമർശം.

‘പ്രശ്നമെന്താണെന്നുവെച്ചാൽ, ഇന്ത്യയിലെ ഹിന്ദുക്കൾ എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട്. അവർ എന്നെ വല്ലാതെ ആരാധിക്കുന്നത് അവിടുത്തെ വോട്ട് ബാങ്കിന് പ്രശ്നമാണ്. ഇന്ത്യയിൽ പ്രസംഗിക്കുമ്പോൾ ഒരുപാട് പേർ എന്നെ കേൾക്കാൻ വരാറുണ്ട്. അതിൽ 20 ശതമാനം പേരും അമുസ്‌ലീങ്ങളാകും. പ്രഭാഷണം കഴിഞ്ഞ് അവർ എന്നോട് അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. രണ്ട് മണിക്കൂർ കൊണ്ട് നിങ്ങളിൽ നിന്ന് കേട്ടത് നാല്പത് മണിക്കൂർ കൊണ്ട് പോലും ഞങ്ങളുടെ മതത്തിൽ കേട്ടിട്ടില്ലെന്ന് അവർ എന്നോട് പറയും’, സക്കീർ നായിക് പറഞ്ഞു.

വിവാദപരമായ പ്രഭാഷണങ്ങൾ നടത്തിയതിന് ഇന്ത്യ തേടുന്നയാളാണ് സക്കീർ നായിക്. സക്കീറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുവെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചിരുന്നു. ഒമാനിൽ പ്രഭാഷണം നടത്താൻ വരുന്ന സക്കീറിനെ അവിടുത്തെ അധികാരികളുടെ സഹായത്തോടെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഇതിനായി ഒമാൻ അധികാരികളുമായി ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ചർച്ചകൾ നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News