മതത്തിന് അതീതമായ മാനവസ്‌നേഹം; നബിദിനറാലിക്ക് സ്വീകരണം ശിവക്ഷേത്ര കമ്മിറ്റി

മാനവികതയുടെ സന്ദേശം നല്‍കി മദ്രസാ വിദ്യാര്‍ത്ഥികളുടെ നബിദിന റാലിക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ക്ഷേത്ര കമ്മിറ്റി. പാലക്കാട് വല്ലപ്പുഴയിലെ കുറുവട്ടൂര്‍ ശിവക്ഷേത്ര കമ്മിറ്റിയാണ് മതസൗഹാര്‍ദ്ദത്തിന്റെ മാതൃക തീര്‍ത്ത് നബിദിന റാലിക്ക് സ്വീകരണം ഒരുക്കിയത്.

Also Read : ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ ആരോപണം; പരാതിക്കാരന്‍ ഹരിദാസിന്റെ വാദം തെറ്റ്; തെളിവുകള്‍ പുറത്ത്

മാനവമൈത്രിയുടെ സന്ദേശം വിളിച്ചോന്നതായിരുന്നു പാലക്കാട് വല്ലപ്പുഴയിലെ നബിദിനാഘോഷം. കക്കോട് കൂവ്വത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ നബിദിനാഘോഷങ്ങള്‍ക്ക് ചാരുതയെകിയത് കുറുവട്ടൂര്‍ ശിവക്ഷേത്ര കമ്മിറ്റി നല്‍കിയ സ്വീകരണമാണ്. പായസം ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ വിതരണം ചെയ്താണ് നബിദിന റാലിയെ ക്ഷേത്ര കമ്മിറ്റി വരവേറ്റത്.

സ്വീകരണം ഏറ്റുവാങ്ങിയ മദ്രസാ കമ്മിറ്റി ക്ഷേത്രം ഭാരവാഹികള്‍ക്ക് ഉപഹാരം നല്‍കി. മദ്രസയിലെ പ്രധാന അധ്യാപകന്‍ ലത്തീഫ് സഖാഫിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നബിദിന റാലിയ്ക്ക് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ക്ഷേത്ര കമ്മിറ്റി മധുരപലഹാരങ്ങള്‍ നല്‍കി സ്വീകരിക്കുന്നത്. എന്നാല്‍ തിരികെ മദ്രസാ കമ്മിറ്റി ഉപഹാരം നല്‍കുന്നത് ഇതാദ്യമാണ്.

Also Read : ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

നബിദിന റാലിക്ക് സ്വീകരണ നല്‍കുന്നതിലൂടെ സാഹോദര്യതിന്റെ സന്ദേശമാണ് സമൂഹത്തിനുമുന്നില്‍ നല്‍കുന്നതെന്നും സ്വീകരണം ഏറ്റുവാങ്ങിയ മദ്രസാ കമ്മിറ്റിയോട് കടപ്പെടുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. മതവിശ്വാസത്തിനതീതമായ മാനവ സ്‌നേഹത്തിന്റെ കേരളാ മോഡലാണ് പരസ്പരം ചേര്‍ത്തു പിടിക്കുന്നതിലൂടെ വല്ലപ്പുഴയിലെ മതേതര വിശ്വാസികള്‍ ലോകത്തിന് മുന്നില്‍ വരയ്ച്ച് കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here