ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഹിന്ദുക്കൾ ആരാധന നടത്തി

ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഹിന്ദുക്കൾ ആരാധന നടത്തി. ആരാധന നടത്താൻ കഴിഞ്ഞ ദിവസം വാരണാസി ജില്ലാ കോടതി അനുമതി നൽകിയിരുന്നു. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി ആരതി നടത്തിയാണ് പള്ളി സമുച്ചയത്തിൽ ആരാധന നടത്തിയത്. ള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി അനുമതി നല്‍കിയത്.

Also Read: എയ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട് പത്ത് വയസുകാരനെ പീഡിപ്പിച്ചു; 41 കാരനു കഠിന ശിക്ഷ വിധിച്ച് കോടതി

ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തേ ക്ഷേത്രം നിലനിന്നിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദിന്‍റെ തെക്ക് വശത്തുള്ള പൂട്ടിയിരിക്കുന്ന നിലവറകളുടെ മുന്‍പില്‍ പൂജക്ക് അനുമതി നൽകികൊണ്ട് വാരണാസി ജില്ല കോടതി ഉത്തരവിട്ടത്.

Also Read: ബജറ്റിന് തൊട്ടുമുമ്പ് ഇരുട്ടടി; പാചകവാതക വില കൂട്ടി കേന്ദ്രം

പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഏഴു ദിവസത്തിനുള്ളിൽ ഒരുക്കാൻ ജില്ല ഭരണകൂടത്തിന് കോടതി നിർദേശം നൽകി. പൂജ നടത്തുന്നവര്‍ക്ക് നിലവറയിലേക്ക് പോകുന്നതിനുള്ള ക്രമീകരണം ഒരുക്കാനും വാരണാസി ജില്ലാ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News