നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘപരിവാര്‍ നേതാവ് അറസ്റ്റില്‍. സംഘപരിവാര്‍ വേദികളിലെ പ്രാസംഗികയും നിരന്തരം വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടുകയും ചെയ്‌ത ചൈത്ര കുന്താപുരയാണ് അറസ്റ്റിലായത്. ചൈത്ര കുന്താപുരക്ക് പുറമെ കൂട്ടുപ്രതികളായ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍കൂടി അറസ്റ്റിലായിട്ടുണ്ട്.
മുംബൈയിലെ വ്യവസായിയും ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഗോവിന്ദ ബാബുവാണ് ചൈത്ര കുന്താപുരക്കെതിരെ പരാതി നൽകിയത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബെയ്ന്തൂര്‍ സീറ്റീല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കാമെന്നും ജയിപ്പിച്ച് എംഎല്‍എ ആക്കാമെന്നും വാഗ്ദാനം ചെയ്താണ് പരാതിക്കാരനില്‍ നിന്നും ചൈത്രയും സംഘവും അഞ്ചുകോടി രൂപ തട്ടിയത്.
ALSO READ: കുടുംബവഴക്ക്; മകന്റെ കുടുംബത്തെ തീ കൊളുത്തി പിതാവ്
തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പണം തിരികെ ലഭിക്കുമെന്ന് കരുതി ഗോവിന്ദ ബാബു പരാതി നൽകിയില്ല. എന്നാല്‍ ഇനിയും പണം ലഭിക്കാതതിന് പിന്നാലെയാണ് ഗോവിന്ദ ബാബു ബന്ദേപാളയ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ബെംഗളൂരുവിലെ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ചൈത്ര കുന്താപുരയെ അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here