‘ക്യാമ്പസുകളാണ് ശാഖയല്ല’, ദില്ലി സർവ്വകലാശാലയിലെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം

ദില്ലി സർവ്വകലാശാലയിലെ നിയമ ബിരുദ കോഴ്സിന്റെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചു. ലീഗൽ മെത്തേഡ് എന്ന പേപ്പറിന്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചത്.ഇന്ന് ചേരുന്ന സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗം മനുസ്മൃതി സിലിബസിൽ ഉൾക്കൊള്ളിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. കൗൺസിൽ അനുമതി ലഭിച്ചാൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അക്കാദമിക് സെക്ഷനിൽ മനുസ്മൃതി പാഠ്യ വിഷയത്തിന്റെ ഭാഗമാകും.എൽ എൽ ബി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ സിലിബസിൽ ആണ് മനുസ്മൃതി ഉൾപ്പെടുത്താൻ പോകുന്നത്.

ALSO READ: വിദേശ യാത്രയ്ക്കിടെ വസ്ത്രങ്ങളൊഴികെ എല്ലാം കള്ളന്മാര്‍ കൊണ്ടുപോയി; തിരികെ വരാന്‍ സഹായം അഭ്യര്‍ത്ഥിച്ച് താരദമ്പതികള്‍

സർവകലാശാലകളിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനാണ് ഇത്തരത്തിലുള്ള ചില തീരുമാനങ്ങൾ അനുകൂല സംഘടനകൾ കൊണ്ടുവരുന്നത്. മാറ്റത്തിന്റെ ശബ്ദമാകുന്ന ക്യാമ്പസുകളെ നിശ്ശബ്ദരാക്കാനും, അവരുടെ മനസിൽ പകയുടെയും വിദ്വേഷത്തിന്റെയും വിഷം കുത്തി നിറയ്ക്കാനുമാണ് ഇത്തരത്തിലുള്ള ശ്രമങ്ങൾ കൊണ്ട് ലക്ഷ്യം വെക്കുന്നത്.

ALSO READ: സ്ത്രീശബ്ദത്തില്‍ സംസാരിച്ച് മിമിക്രി താരത്തിന്റെ തട്ടിപ്പ്; ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News