ഡെലിവറി ബോയിയുടെ സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ചു; മധ്യപ്രദേശിൽ ക്രിസ്മസ് ദിനത്തിൽ ഹിന്ദുത്വവാദികളുടെ അക്രമം, വീഡിയോ കാണാം

delivery boy

ക്രിസ്മസ് ദിനത്തിൽ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനമായ സൊമാറ്റോയിലെ തൊഴിലാളിയെ തടഞ്ഞ് സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് ഡെലിവറി ബോയിയോട് അക്രമം കാണിച്ചത്. സാന്‍റാക്ലോസ് വസ്ത്രമണിഞ്ഞ് ഓർഡർ ലഭിച്ച ഭക്ഷണം വിതരണം ചെയ്യാനായി പോകവെ, ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ബൈക്ക് തടയുകയായിരുന്നു. തുടർന്ന് വസ്ത്രത്തിനെ പറ്റി ചോദ്യം ചെയ്യാൻ ആരംഭിച്ചു.

ക്രിസ്മസ് ആയതുകൊണ്ടാണോ ഈ വേഷം ധരിക്കുന്നത്? ഹിന്ദു ആഘോഷ വേളകളിൽ ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ നിങ്ങൾ എന്തുകൊണ്ട് ശ്രീരാമന്‍റെ വേഷമോ കാവി വസ്ത്രമോ ധരിക്കാറില്ല? തുടങ്ങിയ വിദ്വേഷം നിറഞ്ഞ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് തടഞ്ഞ് വക്കുകയായിരുന്നു.

ALSO READ; വീണ്ടും ആൾക്കൂട്ട കൊലപാതകം, യുവാവിനെ തല്ലിക്കൊന്നത് നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച്

തുടർന്ന് സാന്‍റാക്ലോസിന്‍റെ വേഷം അഴിക്കാൻ ആവശ്യപ്പെട്ടു. ഇത് മാർക്കറ്റിങ്ങിനു വേണ്ടിയാണെന്നും ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്കൊപ്പം ഈ വേഷത്തിൽ സെൽഫിയെടുക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പ്രതിഫലം കിട്ടില്ലെന്നുമെല്ലാം യുവാവ് പറയുന്നത് കാണാം. പക്ഷേ അക്രമി സംഘം സമ്മതിച്ചില്ല. സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച ശേഷമാണ് സംഘം യുവാവിനെ വെറുതേ വിട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 23ലും ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിവേചനവും വർദ്ധിച്ചുവരികയാണെന്ന് ഡൽഹി ആസ്ഥാനമായ സിവിൽ സൊസൈറ്റി സംഘടനയായ യുസിഎഫിന്‍റെ റിപ്പോർട്ടുകൾ പറയുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News