ഒരുമയുടെ പൂക്കാലത്തെ വരവേറ്റ് ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷൻ

Hiranandhani Onam

പവായ് ആസ്ഥാനമായ ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷന് ഓണമെന്നാൽ കുടുംബങ്ങളുടെ ഒത്തുകൂടൽ കൂടിയാണ്. ഇക്കുറി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയാണ് ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷൻ്റെ ഓണാഘോഷ പരിപാടികളെന്ന് പ്രസിഡന്റ് തോമസ് ഓലിക്കൽ പറഞ്ഞു. സ്നേഹവും സാഹോദര്യവും പ്രസരിപ്പിക്കുന്ന കേരള സംസ്‌കാരത്തിന്റെ മഹോത്സവത്തെ അന്വർഥമാക്കുകയായിരുന്നു ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷന് ഓണാഘോഷം.

Also Read: മുംബൈയുടെ ഹൃദയം കവർന്ന് സീവുഡ്‌സിന്റെ ഓണം ഒപ്പുലൻസ്

മാസങ്ങൾ നീണ്ട ഓണാഘോഷത്തിന്റെ തയ്യാറെടുപ്പുകൾ ഒത്തുകൂടാനുള്ള വേദികൾ കൂടിയായി. പൂക്കളം മുതൽ കലാപരിപാടികൾ തുടങ്ങി ഓണസദ്യവരെ കുടുംബങ്ങൾ ഒത്തു ചേർന്നാണ് ഒരുക്കുന്നതെന്ന് സെക്രട്ടറി എ എൻ ഷാജി പറയുന്നു.

Also Read: ഉത്തൃട്ടാതി മത്സര വള്ളംക്കളി; കോയിപ്രം പള്ളിയോടവും കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കൾ

മാവേലി വരവേൽപ്പും വാദ്യഘോഷങ്ങളുമായി വിപുലമായി ഓണം ആഘോഷിച്ചിരുന്ന സംഘടന വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചിലവുകൾ ചുരുക്കിയാണ് ഓണത്തെ വരവേറ്റത്. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷ പരിപാടികൾക്ക് തിളക്കമേകി. അതിഥികളായെത്തിയ ഇതര ഭാഷക്കാർക്കും കേരളത്തിന്റെ തനത് കലകളും ഓണസദ്യയും നവ്യാനുഭവമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News