കെ വി തോമസിൻ്റെ എന്റെ കുമ്പളങ്ങി കഥകൾ എന്ന പുസ്തകത്തിൻ്റെ മൂന്നാം ഭാഗം പുറത്തിറങ്ങി. എം എ ബേബി ഫോർട്ടുകൊച്ചിയിൽ നടന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്തു. കുമ്പളങ്ങി എന്ന ദ്വീപ് ഗ്രാമത്തിന്റെ 50 വർഷം മുമ്പുള്ള കാഴ്ചകളിലേക്കാണ് കൃതി കൂട്ടിക്കൊണ്ടുപോകുന്നത്.
പാട്ടുപാടി , ശുദ്ധവായു ശ്വസിച്ച്, മാനസിക സമ്മർദ്ദങ്ങൾ , ഇല്ലാതെ കാൽ നടയായും വഞ്ചിയിലും യാത്ര ചെയ്തിരുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇങ്ങനെ ഒരുപാട് ഓർമ്മകളും അനുഭവങ്ങളും കോർത്തിണക്കിയാണ് കെ വി തോമസ് എന്റെ കുമ്പളങ്ങി കഥകൾ എന്ന പുസ്തകം രചിച്ചത്.
ഫോർട്ടുകൊച്ചിയിൽ നടന്ന ചടങ്ങിൽ എം. എ ബേബി പുസ്തകം പ്രകാശനം ചെയ്തു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ തോമസ് ജേക്കബ് പുസ്തകം ഏറ്റുവാങ്ങി. സണ്ണിക്കുട്ടി എബ്രഹാം കെ ജെ മാക്‌സി എംഎൽഎ അദ്ധ്യക്ഷത എന്നിവർ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here