കള്ളൻ്റെ കയ്യിൽ താക്കോൽ കൊടുത്താൽ ഇങ്ങനെയിരിക്കും; ജോലിക്കെടുത്തത് സൈബർ ക്രിമിനലിനെ, സുപ്രധാന ഡാറ്റ മോഷ്ടിച്ച് കമ്പനി സ്വന്തമാക്കാൻ ശ്രമം

സൈബർ ക്രിമിനലിനെ ജോലിക്കെടുത്ത് പുലിവാല് പിടിച്ച് ഐടി കമ്പനി. സുപ്രധാന ഡാറ്റ മോഷ്ടിച്ച് കമ്പനി തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചു. യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ പേരുവിവരങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടില്ല.

Also Read: കൊല്ലത്ത് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം

കഴിഞ്ഞ സമ്മറിൽ കരാർ ജോലിക്കാരനായി നിയമിതനായ ജീവനക്കാരൻ നാല് മാസത്തോളം സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കമ്പനിയുടെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ലഭിച്ചാൽ സെൻസിറ്റീവ് ഡാറ്റ ഡൗൺലോഡ് ചെയ്ത് കൈവശപ്പെടുത്തി ഇത് തിരികെനൽകാൻ പണം ആവശ്യപ്പെടുന്നതാണ് ഇയാളുടെ രീതി. അങ്ങനെ ഒരേസമയം ജോലിക്കാരനായും കൊള്ളക്കാരനായും ഇയാൾ തുടരുകയായിരുന്നു.

മോശം പ്രകടനത്തിൻ്റെ പേരിൽ കമ്പനി പിന്നീട് അദ്ദേഹത്തെ പുറത്താക്കിയപ്പോഴാണ് മോഷ്ടിച്ച ഡാറ്റയ്ക്ക് കൂടുതൽ പണം ആവശ്യപ്പെട്ടതും കമ്പനി തന്നെ സ്വന്തമാക്കാൻ ശ്രമിച്ചതും. ക്രിപ്‌റ്റോകറൻസിയായി ആറക്ക തുക നൽകണമെന്നായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ, മോഷ്ടിച്ച വിവരങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയോ വിൽക്കുകയോ ചെയ്യുമെന്നായിരുന്നു ഭീഷണി. കമ്പനി മോചനദ്രവ്യം നൽകിയോ ഇല്ലയോ എന്നത് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News