സർവവും ശിഥിലമാകുന്ന രാപ്പലുകളിൽ നിന്ന് തിരിഞ്ഞു നടത്തത്തിനുള്ള പിൻവിളി മുഴങ്ങുന്നത് ഓരോ ഹിരോഷിമ ദിനവും ഓർമപ്പെടുത്തുന്നു. കവിവാക്കുകള്‍ മനസുകളില്‍ ഹിരോഷിമയുടെ രക്തം പൊടിക്കുന്നുണ്ട് ഇന്നും. മനുഷ്യന്‍ മനുഷ്യനെ തോല്‍പ്പിക്കാന്‍ ഹിരോഷിമയില്‍ ആദ്യമായി ആറ്റംബോംബ് ആക്രമണം നടത്തി. മറക്കാനാവാത്ത മുറിപ്പാടുകൾ നൽകിയ ആ കറുത്ത ദിനത്തിന്‍റെ ഓര്‍മകളിന്നും കണ്ണീരിന്‍റെ നനവുള്ള നോവാണ്.
Also Read: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു
1945 ആഗസ്റ്റ് ആറാം തീയതി രാവിലെ 8.15-ന് ഹിരോഷിമയിൽ ആദ്യമായി ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചു.യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടിഎൻടിയുടെ പ്രഹരശേഷിയുണ്ടായിരുന്നു.40,000 അടി ഉയരത്തില്‍വരെ ആ പുകചുരുളുകള്‍ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ആകാശത്തോളം ഉയര്‍ന്നുപൊങ്ങിയ ആ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചുട്ട്ചാമ്പലാക്കി. ഒന്നരലക്ഷത്തോളംപേര്‍ നിമിഷനേരംകൊണ്ട് മരണപ്പെട്ടു. ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി മുപ്പത്തേഴായിരത്തോളം പേര്‍ അവിടെ മരിക്കാതെ മരിച്ചു.അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് പിടഞ്ഞു മരിച്ചു.ഇന്നും ആ ദുരന്തത്തിന്‍റെ ബാക്കി പത്രമെന്നോണം മനുഷ്യന്‍ മരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധം മനുഷ്യനെയും മനുഷ്യരാശിയെയും കാലങ്ങളോളം വേട്ടയാടുന്നതിന്‍റെ എക്കാലത്തെയും വലിയ ഉദാഹരണം കൂടിയാണ് ഹിരോഷിമ. ഓരോ ഹിരോഷിമ ദിനവും ആയിരക്കണക്കിന് പേരുടെ പിടച്ചിലായി നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട് യുദ്ധം വിനാശമാണ്.
Also Read: ആലുവയിലെ കൊലപാതകം; കുറ്റകൃത്യം പുന:സൃഷ്ടിച്ചുള്ള പരിശോധന ഇന്ന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here