‘അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന പൊതുജീവിതം എല്ലാവര്‍ക്കും മാതൃക’; ബുദ്ധദേബ് ഭട്ടാചാര്യയെ അനുസ്മരിച്ച് കമല്‍ ഹാസന്‍

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ അനുസ്മരിച്ച് പ്രമുഖ താരം കമല്‍ ഹാസന്‍. ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗം അതീവ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന പൊതുജീവിതം എല്ലാവര്‍ക്കും മാതൃകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തോടൊപ്പം പങ്കുചേരുന്നു- കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചു.

ALSO READ:‘വിടപറഞ്ഞത് പൊതുപ്രവർത്തകർക്ക് മാതൃകയായ കമ്യൂണിസ്റ്റ് നേതാവ്’; ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. വിടപറഞ്ഞത് പൊതുപ്രവര്‍ത്തകര്‍ക്ക് എല്ലാം മാതൃകയായ കമ്മ്യൂണിസ്റ്റ് നേതാവാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് എന്നെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള വ്യക്തിപരമായ നഷ്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ:ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News