റിങ്കു സിങ് മാജിക്ക്, ഗുജറാത്തിനെതിരെ കൊൽക്കത്തയ്ക്ക് അവിശ്വസനീയ ജയം !

കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ ഗുജറാത്തിനെ തകർത്ത് കൊൽക്കത്തയ്ക്ക് 3 വിക്കറ്റിന്റെ മാസ്സ് ജയം. അവസാന ഓവറിൽ 29 റൺസ് ജയിക്കാൻ വേണ്ടിയിരുന്നപ്പോൾ അഞ്ച് സിക്‌സറുകൾ അടിച്ച് റിങ്കു സിങ് കൊൽക്കത്തയെ ജയിപ്പിക്കുകയായിരുന്നു.

205 റൺസ് എന്ന വലിയ വിജയലക്ഷ്യമാണ് കൊൽക്കത്തയ്ക്ക് മുൻപിലുണ്ടായിരുന്നത്. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഗുജറാത്ത് വിജയ് ശങ്കർ ( 24 പന്തിൽ 63 ), സായ് സുദർശൻ ( 38 പന്തിൽ 53 ) എന്നിവരുടെ മികവിലാണ് 204 എന്ന വമ്പൻ സ്കോറിലേക്കെത്തിയത്. റാഷിദ് ഖാൻ അടങ്ങുന്ന ഗുജറാത്ത് ബോളിങ് നിരയ്ക്ക് മുൻപിൽ കൊൽക്കത്ത പതറിയെങ്കിലും അവസാന ഓവറുകളിൽ അസാമാന്യമായ തിരിച്ചുവരവ് നടത്തി.

അവസാന ഓവറിൽ 29 റൺസായിരുന്നു കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ യാഷ് യാദവ് സിംഗിളെടുത്ത് റിങ്കു സിങ്ങിന് സ്‌ട്രൈക് കൈമാറുകയായിരുന്നു. തുടർന്നാണ് കാണികളെ ഏവരെയും അമ്പരപ്പിച്ച പ്രകടനം നടന്നത്. അടുത്തുവന്ന അഞ്ച് ബോളുകളും റിങ്കു തുടരെത്തുടരെ സിക്സുകൾ പറത്തി കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം സമ്മാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News