പറങ്കികളുടെ ഐതിഹാസിക യാത്രകളുടെ ചരിത്രപ്രദര്‍ശനം; ഷാര്‍ജ പുസ്തകമേള ശ്രദ്ധയാകര്‍ഷിക്കുന്നു

ആദ്യകാല ലോകയാത്രകളുടെ ചരിത്രം പരിശോധിച്ചാൽ വാസ്‌കോ ഡ ഗാമ, ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍, ഡുവാര്‍ട്ടെ ബാര്‍ബോസ എന്നിവരുടെ സാഹസിക യാത്രകളാകും മുൻനിരയിൽ നിൽക്കുന്നവ. പുതിയ ദേശങ്ങള്‍ കണ്ടെത്തിയതും ഇത്തരം യാത്രയിലൂടെയാണ്. അന്നുവരെ ലോകത്തിന് അന്യമായിരുന്ന നാടുകളിലേക്കുള്ള അവരുടെ യാത്രകൾ നിരവധി അറിവുകളാണ് ലോകത്തിനു പകര്‍ന്നുനല്‍കിയത്. ഇന്ന് നാം കാണുന്ന പല രാജ്യങ്ങളിലും ലോകസഞ്ചാരികള്‍ നടത്തിയ സാഹസികമായ യാത്രകളിലൂടെ കണ്ടെത്തിയവയാണ്.

also read: കൊന്തയും ഡെനിം ഷര്‍ട്ടും ഡബിള്‍ മുണ്ടും, ടർബോയിൽ മമ്മൂക്കയുടെ ലുക്ക് ഇതായിരിക്കും: ചിത്രം പങ്കുവെച്ച് പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനര്‍

ഇപ്പോഴിതാ ഷാര്‍ജ പുസ്തകമേളയില്‍ ഒരുക്കിയ ഹിസ്‌റ്റോറിക്കല്‍ സ്റ്റാള്‍ ചരിത്രാന്വേഷികളുടെയും വിജ്ഞാനകുതുകികളുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. ‘ദ പോര്‍ച്ചുഗീസ് ഇന്‍ ദ ഗള്‍ഫ്, 1507-1650: ആന്‍ ഇന്റര്‍ലിങ്ക്ഡ് ഹിസ്റ്ററി’ എന്ന പേരില്ലാണ് പുസ്തകമേള ഒരുക്കിയിരിക്കുന്നത്. പുസ്തകമേളയില്‍ പ്രത്യേകം തയ്യാറാക്കിയ ചരിത്രപ്രദര്‍ശനം ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദി കംപ്ലീറ്റ് മാനുസ്‌ക്രിപ്റ്റ് ഓഫ് ദ ഡ്യുവാര്‍ട്ടെ ബാര്‍ബോസ എന്ന ചരിത്ര പുസ്തകം എഡിറ്റ് ചെയ്തത് സുല്‍ത്താന്‍ അല്‍ ഖാസിമിയാണ്.

also read: തെലങ്കാനയില്‍ 17 സീറ്റുകളില്‍ സിപിഐഎം മത്സരിക്കും

പുസ്തകമേളയിൽ ആദ്യകാല പോര്‍ച്ചുഗീസുകാരുടെ ഐതിഹാസിക പാരമ്പര്യം അനാവരണം ചെയ്യുന്നതാണ് പ്രദര്‍ശനം. അറ്റ്‌ലാന്റിക് തീരം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യത്യസ്ത ഭാഗങ്ങളില്‍ ഇത്തരം യാത്രകളിലൂടെ അവര്‍ നേടിയെടുത്ത അറിവുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൈയെഴുത്തുപ്രതികളുടെ അപൂര്‍വ ശേഖരം, യാത്രകളുടെയും നാവിഗേഷന്റെയും അപൂര്‍വ ദൃശ്യങ്ങള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബ്-പോര്‍ച്ചുഗീസ് ബന്ധങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍, കാര്‍ട്ടോഗ്രാഫിക് ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ഗള്‍ഫ് നാടുകളും പോര്‍ച്ചുഗലും തമ്മിലുള്ള ദീര്‍ഘകാലത്തെ ബന്ധത്തെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ പ്രദര്‍ശനം സഹായിക്കുമെന്ന് സുല്‍ത്താന്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News