പി പി അബൂബക്കറിന്റെ ദേശാഭിമാനിയുടെ ചരിത്ര ഗ്രന്ഥം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതല്‍ക്കൂട്ടായിരിക്കും: ഡോ ജോണ്‍ ബ്രിട്ടാസ് എം പി

ദേശാഭിമാനിയുടെ മുന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ പി പി അബൂബക്കര്‍ തയ്യാറാക്കിയ എണ്‍പതാണ്ട് പിന്നിട്ട ദേശാഭിമാനിയുടെ സമഗ്ര ചരിത്രം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എം പി. ദേശാഭിമാനിയുടെ ചരിത്രം മാത്രമല്ല ഈ ഗ്രന്ഥത്തില്‍ വരുന്നത്. ദേശാഭിമാനിക്ക് മുമ്പ് ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന പ്രഭാതത്തിന്റെ ചരിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ തുടങ്ങിയതിന്റെ ചരിത്രവും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതെല്ലാം കണക്കിലെടുക്കുമ്പോള്‍ ദേശാഭിമാനിക്ക് മാത്രമല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതല്‍ക്കൂട്ടായിരിക്കും ഈ ചരിത്ര ഗ്രന്ഥമെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

പി പി അബൂബക്കര്‍ തയാറാക്കിയ ദേശാഭിമാനി പത്രത്തിന്റെ സമഗ്ര ചരിത്രം അടുത്തു തന്നെ പുറത്തിറങ്ങുന്നു എന്നത് സന്തോഷകരമാണ്. രണ്ടു വര്‍ഷത്തിലധികമായി അബൂബക്കര്‍ ഇതിനു വേണ്ട അന്വേഷണത്തിലും ഗവേഷണത്തിലുമായിരുന്നു എന്ന് എനിക്ക് നേരിട്ടറിയാം. കിട്ടാവുന്ന വിവരങ്ങളെല്ലാം അദ്ദേഹം തേടിപ്പിടിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഡല്‍ഹിയിലെ പ്രധാന ആര്‍ക്കൈവുകള്‍ വരെ അദ്ദേഹം പ്രയോജനപ്പെടുത്തി. ജീവിച്ചിരിക്കുന്നവരില്‍ പത്രത്തിന്റെ ചരിത്രമറിയാവുന്ന പരമാവധി പേരെ കാണാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അറിയാം. അബൂബക്കറിനെ സംബന്ധിച്ച് നിരന്തര പ്രയത്‌നത്തിന്റെ സാഫല്യമാണ് ഈ പുസ്തകം.

READ ALSO:മലയാളിക്കുളള സ്വീകാര്യത നമ്മുടെ മാനവവിഭവശേഷിയുടെ കരുത്ത്: മന്ത്രി പി രാജീവ്

ദേശാഭിമാനിയുടെ ചരിത്രം മാത്രമല്ല ഈ ഗ്രന്ഥത്തില്‍ വരുന്നത്. ദേശാഭിമാനിക്കു മുമ്പ് ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന പ്രഭാതത്തിന്റെ ചരിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, വിദേശത്തു നിന്ന് കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ തുടങ്ങിയതിന്റെ ചരിത്രവും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതെല്ലാം കണക്കിലെടുക്കുമ്പോള്‍ ദേശാഭിമാനിക്ക് മാത്രമല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതല്‍ക്കൂട്ടായിരിക്കും ഈ ചരിത്ര ഗ്രന്ഥമെന്ന് ഞാന്‍ ആശിക്കുന്നു. മറ്റു പലരെയും പോലെ ഞാനും ഈ പുസ്തകം പുറത്തു വരാന്‍ കാത്തിരിക്കുന്നു.

READ ALSO:സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് 1.5 കോടി തൊഴില്‍ ദിനങ്ങള്‍ കൂടി അനുവദിച്ച് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News